5 അടിയോളം നീളമുള്ള അണലിയെ ഒന്നോടെ വിഴുങ്ങി മൂർഖൻ; അമ്പരന്ന് കാഴ്ചക്കാർ–വിഡിയോ

Giant Cobra Swallows Huge Viper In Gujarat
Grab Image from video shared on Youtube by Wildlife SOS
SHARE

5 അടിയോളം നീളമുള്ള അണലിയെ ഒന്നോടെ വിഴുങ്ങി മൂർഖൻ പാമ്പ്. വാശീയേറിയ പോരാട്ടത്തിന് ശേഷമാണ് കൂറ്റൻ അണലിയെ മൂർഖൻ പാമ്പ് കീഴ്പ്പെടുത്തിയത്. ഗുജറാത്തിലെ വഡോഡദരയിലുള്ള മധു ഫാമിലാണ് സംഭവം നടന്നത്. ആറടിയോളം നീളമുള്ള മൂർഖൻ പാമ്പാണ് അഞ്ച് അടി നീളമുള്ള റസ്സൽ വൈപർ വിഭാഗത്തിൽപ്പെട്ട അണലിയെ ഭക്ഷിച്ചത്.

ഫാമിലുള്ളവർ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ വന്യജീവി എസ്ഒഎസ് പ്രവർത്തകരാണ് പാമ്പിനെ പിന്നീട് ഇവിടെ നിന്ന് സുരക്ഷിതമായി നീക്കം ചെയ്തത്. ഏറെ സമയമെടുത്താണ് മൂർഖൻപാമ്പ് അണലിയെ വിഴുങ്ങിയത്. പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് വനപ്രദേശത്തുകൊണ്ടുപോയി തുറന്നുവിട്ടു.

English Summary: Giant Cobra Swallows Huge Viper In Gujarat, Video Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS