100 കിലോയുടെ കേക്ക്; 4,000 അതിഥികൾ; പിറന്നാൾ ആഘോഷിച്ച് വളർത്തുനായ ‘ക്രിഷ്’–വിഡിയോ

 Karnataka man throws grand birthday party for dog with 100 kg cake, 4,000 guests
Grab image from video shared on Twitter by Imran Khan
SHARE

കർണാടകയിൽ വളർത്തു നായയുടെ ജൻമദിനം ഗംഭീര ആഘോഷമാക്കി ഉടമ. ക്രിഷ് എന്ന പ്രിയ വളർത്തുനായയുടെ ജൻമദിനം ആഘോഷിക്കാൻ ഉടമ പൊടിച്ചത് ലക്ഷങ്ങളാണ്. 100 കിലോയുടെ കേക്കാണ് ആഘോഷത്തിനായി തയാറാക്കിയത് 4000 അതിഥികളും ഇതിൽ പങ്കെടുത്തു. കർണാടകയിലെ തുക്കനാട്ടി എന്ന സ്ഥലത്താണ് വേറിട്ട ഈ ആഘോഷം നടന്നത്. ശിവപ്പ യെല്ലപ്പ മാറാടി എന്ന വ്യക്തിയുടെ നായയാണ് ക്രിഷ്. 

നാലായിരത്തോളം പേരെ നായയുടെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഇവർക്കെല്ലാം ഭക്ഷണവും നൽകി. അതിഥികൾക്ക് മുന്നിൽ പുതുവസ്ത്രവും െതാപ്പിയുമെല്ലാം ധരിച്ച് 100 കിലോയുടെ കേക്ക് മുറിച്ച് ക്രിഷ് പിറന്നാൾ ആഘോഷം ഗംഭീരമാക്കി. വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പിന്തുണച്ചും എതിർത്തും ഒട്ടേറെ പേരാണ് രംഗത്തുവരുന്നത്.

English Summary: Karnataka man throws grand birthday party for dog with 100 kg cake, 4,000 guests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS