ഭാര്യയെ പാമ്പു കടിച്ചു, കടിച്ച പാമ്പിനെ കുപ്പിയിലാക്കി ഭർത്താവ്; പിന്നീട് സംഭവിച്ചത്?

Snake Bites Woman In UP & Her Clever Husband Takes Them Both To The Hospital. Here's Why
പ്രതീകാത്മക ചിത്രം. Image Credit: Shutterstock
SHARE

ഭാര്യയെ പാമ്പു കടിച്ചു. കടിച്ച പാമ്പിനെ കുപ്പിയിലാക്കി ഭർത്താവ്. ഈ പാമ്പുമായാണ് പാമ്പു കടിയേറ്റ ഭാര്യയെ യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വീടിനുള്ളിൽ നിന്നാണ് യുവതിക്ക് പാമ്പുകടിയേറ്റത്. ഉത്തർപ്രദേശിലെ അഫ്സൽ നഗറിൽ മാഖി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചികിൽസിക്കാൻ എത്തിയ ഡോക്ടർ യുവാവിന്റെ കൈയിലെ പാമ്പിനെ കണ്ട് ഞെട്ടി. പാമ്പിനെ എന്തിനാണ് െകാണ്ടുവന്നതെന്ന ചോദ്യത്തിന് യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചാൽ, ഡോക്ടർക്ക് കാണിച്ച് തരാനാണ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി െകാണ്ടുവന്നത്. 

രാമേന്ദ്ര യാദവ് എന്ന യുവാവാണ് ഭാര്യയെും അവരെ കടിച്ച പാമ്പിനെയും കൂട്ടി ആശുപത്രിയിൽ എത്തിയത്. കുപ്പിയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പാമ്പിന്റെ ജീവന് ഒരു അപകടവും സംഭവിക്കില്ലെന്നും യുവാവ് വ്യക്തമാക്കി. ഭാര്യയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷമേ പാമ്പിനെ കാട്ടിൽ തുറന്നുവിടൂ എന്നായിരുന്നു യുവാവിന്റെ നിലപാടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

English Summary: Snake Bites Woman In UP & Her Clever Husband Takes Them Both To The Hospital. Here's Why

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS