നദി മറികടന്ന് ആനക്കൂട്ടം, ഒഴുക്കിൽപ്പെട്ട് കുട്ടിയാന; ഒടുവിൽ സംഭവിച്ചത്? – വിഡിയോ

Mother Elephant Saves Calf From Drowning In The River
Grab image from video shared on Twitter by Parveen Kaswan,IFS
SHARE

നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  നദി മറികടക്കാനെത്തിയ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന ആനക്കുട്ടിയാണ് നദിയിലെ ശക്തമായ ഒഴുക്കിൽ അകപ്പെട്ടത്. ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയുടെ പിന്നാലെ ഓടിയെത്തി രക്ഷിക്കുകയായിരുന്നു അമ്മയാന. മറ്റ് ആനകളെല്ലാം നദികടന്ന് മറുകരയിലെത്തിയിരുന്നു. ബംഗാളിലെ നാഗ്രാകട്ടയിലാണ് സംഭവം.

ഒഴുക്കിൽ നിന്നു കുട്ടിയാനയെ അമ്മയാന തുമ്പിക്കൈയിൽ ചേർത്തു പിടിച്ച് രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. അമ്മയാനയും കുഞ്ഞും എത്തുന്നത് വരെ ആനക്കൂട്ടം ക്ഷമയോടെ മറുകരയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.

English Summary: Viral Video: Mother Elephant Saves Calf From Drowning In The River

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS