കിണറിനുള്ളിൽ അകപ്പെട്ട് പുള്ളിപ്പുലി; രക്ഷപ്പെടുത്തിയത് വേറിട്ട മാർഗത്തിൽ, വിഡിയോ

 Leopard Gets Rescued From Open Well
Grab Image from video shared on Twitter by Susanta Nanda IFS
SHARE

ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങൾ മൂടിയില്ലാത്ത കിണറുകളിൽ അകപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിൽ കിണറിനുള്ളിൽ അകപ്പെട്ട പുള്ളിപ്പുലിയെ രക്ഷപ്പെടുത്തുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആഴമുള്ള കിണറിനുള്ളിലേക്ക് പ്ലാസ്റ്റിക് വരിഞ്ഞ കട്ടിൽ കയറിൽ കെട്ടിയിറക്കിയാണ് പുള്ളിപ്പുലിയെ രക്ഷപ്പെടുത്തിയത്. കട്ടിൽ അള്ളിപ്പിടിച്ചു കയറിയ പുള്ളിപ്പുലിയെ  കിണറിനുള്ളിൽ നിന്നും മുകളിലേക്ക് കയറുപയോഗിച്ച് വലിച്ചുകയറ്റി. അവിടെ കൂടിനിന്നവരെയൊന്നും ഉപദ്രവിക്കാതെ മുകളിലെത്തിയ ഉടൻതന്നെ പുള്ളിപ്പുലി കാടിനുള്ളിലേക്ക് ഓടിമറഞ്ഞു. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കിണറുകൾക്ക് തുറന്നിടാത ശ്രദ്ധിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ എന്നും സുശാന്ത നന്ദ ട്വിറ്ററിൽ കുറിച്ചു. 'ഹാരപ്പൻ -മോഹൻജദാരോ സാങ്കേതിക വിദ്യ'യെന്നാണ് അദ്ദേഹം പുലിയെ രക്ഷപെടുത്താന്‍ ഉപയോഗിച്ച മാർഗത്തെ വിശേഷിപ്പിച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Leopard Gets Rescued From Open Well Using "Mohenjo Daro Harappan Technology"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS