മകളുടെ നിലവിളി കേട്ട് വാതിൽ തുറന്നു; നിമിഷങ്ങൾക്കകം മുഖത്ത് പാമ്പ് കടിച്ചു, സംഭവിച്ചത്?

 Snake Bites Kentucky Mom's Eye Socket As She Ran to Her Daughter's Screams
Image Credit: Mara Jo Thomas/Facebook
SHARE

മകളുടെ നിലവിളി കേട്ട് വാതിൽ തുറന്ന അമ്മയെ കടിച്ചത് വാതിലിൽ ചുറ്റിയിരുന്ന പാമ്പ്. ഡോർ ഹാങ്ങറിൽ ചുറ്റിപ്പിണഞ്ഞിരുന്ന പാമ്പാണ് മാരാ ജോ തോമസ് എന്ന കെന്റക്കി സ്വദേശിയായ വീട്ടമ്മയെ കടിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയാണ് മാരാ ജോ തോമസ്.  ഡോർ ഹാങ്ങറിൽ ചുറ്റിപ്പിണഞ്ഞിരുന്ന പാമ്പിനെ ആദ്യം കണ്ടത് മാരായുട മകളായ കെൻലെയാണ്. ചപ്പുചവറുകൾ കളയാൻ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കെൻലെ പാമ്പിനെ കണ്ടത്. പുറത്തിറങ്ങിയ കെൻലെ പാമ്പിനെ കണ്ട് അലറിക്കരഞ്ഞു. ഇതുകേട്ട് ഓടിയെത്തിയ മാരാ വാതിൽ തുറന്നപ്പോഴാണ് പാമ്പ് ആക്രമിച്ചത്.

പുരികത്തിനു തൊട്ടു താഴെയാണ് മാരായിക്ക് കടിയേറ്റത്. കടിച്ച പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്ന് വ്യക്തമല്ലാത്തതിനാൽ ഉടൻതന്നെ ഇവർ ആശുപത്രിയിലെത്തി ചികിത്സതേടി. വിഷമില്ലാത്ത പാമ്പാണ് ഇവരെ കടിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാരാ ജോ തോമസ് തന്നെയാണ് പാമ്പു കടിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

English Summary: Snake Bites Kentucky Mom's Eye Socket As She Ran to Her Daughter's Screams

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS