ADVERTISEMENT

ജീവനറ്റുപോയ പ്രിയപ്പെട്ട വളർത്തുനായയുടെ ഓർമയ്ക്കായി പുള്ളിപ്പുലിയെ ദത്തെടുത്ത് പെൺകുട്ടി. വഡോദര സ്വദേശിയായ ഗരീമ മാൽവങ്കർ എന്ന പെൺകുട്ടിയാണ് പുള്ളിപ്പുലിയെ ദത്തെടുക്കാൻ മുന്നോട്ടുവന്നത്. ഇവരുടെ വളർത്തുനായ ആയിരുന്ന പ്ലൂട്ടോ അസുഖം ബാധിച്ച് ചത്തിരുന്നു. ഇതോടെ പെൺകുട്ടി വലിയ നിരാശയിലായിരുന്നു.

 

നായ്ക്കുട്ടിയുടെ ഓർമയിലായിരുന്നു ഗരീമയുടെ പിന്നീടുള്ള ജീവിതം. പ്ലൂട്ടോയുടെ പിറന്നാൾ ദിനത്തിൽ ഗരീമ സയാജിബോഗ് മൃഗശാലയിൽ പോയതാണ് വഴിത്തിരിവായത്. അവിടെ കണ്ട പുള്ളിപ്പുലിയെ ദത്തെടുക്കാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. പ്ലൂട്ടോയുടെ ഓർമയ്ക്കായാണ് പുള്ളിപ്പുലിയെ ദത്തെടുത്തത്. അധികൃതരുമായി സംസാരിച്ച് ഇതിനുള്ള നടപടികളും വേഗത്തിലാക്കി. നിലവിൽ ഇവിടെ നിന്നും പക്ഷികളെയും മൃഗങ്ങളെയും ദത്തെടുത്ത 16പേരുണ്ടെന്നും ദത്തെടുക്കുന്നവർക്ക് അനുമോദനപത്രം നൽകുമെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.

 

English Summary: Vadodara: Girl who lost her pet adopts leopard in zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com