പുള്ളിപ്പുലി ഒളിച്ചിരുന്നത് സ്കൂളിലെ ശുചിമുറിയിൽ; രക്ഷിച്ച് വനംവകുപ്പ്, സംഭവിച്ചത്?

Leopard enters Mumbai school’s washroom, rescued later
Image Credit: ANI
SHARE

മുംബൈ സ്കൂളിലെ ശുചിമുറിയിൽ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി കാട്ടിൽ വിട്ടു. ചൊവ്വാഴ്ച രാത്രി ഗോരെഗാവ് ഈസ്റ്റിൽ ബിംബിസാർ നഗർ പ്രദേശത്തെ സ്‌കൂളിൽ പ്രവേശിച്ച പുള്ളിപ്പുലിയെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കണ്ടത്. സ്കൂൾ ശുചിമുറിയിലെ ചെറിയ ജനലിലൂടെ അകത്തു കടന്ന പുള്ളിപ്പുലി പുറത്തുകടക്കാനാകാതെ അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. മൂന്നുമണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷമാണ് പുള്ളിപ്പുലിയെ രക്ഷിക്കാനായത്.സ്കൂൾ  വന്യമൃഗ സംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി നാഷനൽ പാർക്ക് (എസ്‌ജിഎൻപി) സമീപത്തായതിനാൽ പ്രദേശത്ത് പുള്ളിപ്പുലി ശല്യമുണ്ട്.

സ്‌കൂളിലെ ശുചിമുറിയിൽ പുള്ളിപ്പുലി കയറിയ വിവരം ലഭിച്ചതിനെ തുടർന്ന് താനെയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാഷനൽ പാർക്കിലെ സംഘവും ചേർന്ന് പുലർച്ചെയോടെ പുലിയെ പിടികൂടുകയായിരുന്നു. രാവിലെ സ്കൂളിൽ എത്തിയ കുട്ടികളെ പുള്ളിപ്പുലിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളാണ് സ്വാഗതം ചെയ്തത്. പുള്ളിപ്പുലിയെ കാണാൻ കഴിയാത്തതിന്റെ നിരാശയായിരുന്നു ചിലർക്കെങ്കിലും ശുചിമുറിയിൽ ഒളിച്ച പുലിയെ ആരും കണ്ടില്ലായിരുന്നില്ലെങ്കിൽ ഉണ്ടാകാവുന്ന പൊല്ലാപ്പ് ഓർത്ത് ബാക്കിയുള്ളവരുടെ ഉള്ളു കിടുങ്ങി. പുള്ളിപ്പുലിയെ പിന്നീട് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം  വനത്തിൽ വിടും. ഈ വർഷമാദ്യം സമാനമായ രക്ഷാപ്രവർത്തനത്തിൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് പുള്ളിപ്പുലിയെ രക്ഷപ്പെടുത്തിയിരുന്നു.

English Summary: Leopard enters Mumbai school’s washroom, rescued later

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS