മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടി കുട്ടിക്കുരങ്ങനെ വേട്ടയാടുന്ന പുള്ളിപ്പുലി– വിഡിയോ

Leopard Hunts Baby Monkey, Internet Shocked
Grab Image from video shared on Twitter by Panna Tiger Reserve
SHARE

വലിയ മരത്തിന്റെ മുകളിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടി കുട്ടിക്കുരങ്ങനെ വേട്ടയാടുന്ന പുള്ളിപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. മൃഗങ്ങൾ വേട്ടയാടുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പലരും  പങ്കുവയ്ക്കാറുണ്ട്. എന്നാൽ മരത്തിൽ കയറി ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് കുരങ്ങന്മാരെ പോലെ ചാടി പുള്ളിപ്പുലി വേട്ടയാടുന്ന ദൃശ്യം അപൂർവമാണ്. 

കുട്ടിക്കുരങ്ങനെ പിടിക്കാനായി പുള്ളിപ്പുലി മരത്തിൽ കയറുന്നതും മറ്റൊരു മരത്തിലേക്ക് ചാടുന്നതും ദൃശ്യത്തിൽ കാണാം. ഏകദേശം 50 അടിയോളം ഉയരത്തിൽ നിന്നായിരുന്നു പുള്ളിപ്പുലിയുടെ ചാട്ടം. ചാടി ഇരയെ പിടിച്ച പുലി  ഉയരത്തിൽ നിന്ന് താഴേക്കു വീണു.  അത്രയും ഉയരത്തിൽ നിന്ന് താഴേക്കുവീണ പുള്ളിപ്പുലി യാതൊരു പരുക്കുമില്ലാതെ സുരക്ഷിതനായാണ് താഴെയെത്തിയത്. വായിൽ കടിച്ചു പിടിച്ച നിലയിൽ ഇരയുമുണ്ടായിരുന്നു. പന്ന ടൈഗർ റിസർവിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് കഴിഞ്ഞ ദിവസം ഈ വിഡിയോ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Leopard Hunts Baby Monkey, Internet Shocked

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS