കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കി ചവച്ചുതിന്നു. ഉത്തർപ്രദേശിലെ കാമാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ സംഭവം നടന്നത്. മാടാബാദൽ സിങ് എന്നയാളാണ് തന്നെ കടിച്ച പാമ്പിനെ ചവച്ചരച്ചു ഭക്ഷിച്ചത്. കൃഷിയിടത്തിൽ നിന്ന് ജോലികഴിഞ്ഞ് മടുങ്ങുന്നതിനിടയിലാണ് ഇയാളെ പാമ്പു കടിച്ചത്. ഉടൻതന്നെ കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കിയ ശേഷം ഭക്ഷിക്കുകയായിരുന്നു,
വീട്ടിലെത്തിയ ഇയാളുടെ വായയുടെ സമീപം രക്തം പറ്റിയിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് ഇയാൾ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. ഉടൻതന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
English Summary: Shocking! Man chops and eats snake that bit him