ADVERTISEMENT

പുതിയ ഒരു ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. ഓസ്റ്റിയോ കീലിക്ത്യസ് എലഗൻ‍സ് എന്നു പേരിട്ട മത്സ്യത്തെ പാലക്കാട് മണ്ണാർക്കാട് ഭവാനിപ്പുഴയുടെ കൈവഴിയിലാണു കണ്ടെത്തിയത്. കോട്ടയം ഗവ. കോളജ് അസോഷ്യേറ്റ് പ്രഫസറും മാവേലിക്കര തടത്തിനാൽ സ്വദേശിയുമായ ഡോ. മാത്യൂസ് പ്ലാമൂട്ടിലാണ് മത്സ്യത്തെ കണ്ടെത്തുകയും പേരു നൽകുകയും ചെയ്തത്.

 

ഇതു സംബന്ധിക്കുന്ന ഗവേഷണ പ്രബന്ധം രാജ്യാന്തര ശാസ്ത്ര ജേണലായ ബയോസയൻസ് റിസർച്ചിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. അക്വേറിയം മത്സ്യമായി ഉപയോഗിക്കാൻ സാധിക്കും വിധം വർണ ഭംഗിയുള്ള മത്സ്യമാണിതെന്ന് ഡോ. മാത്യൂസ് പറഞ്ഞു. ഭക്ഷ്യയോഗ്യവുമാണ്. കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നടത്തിയ ഗവേഷണത്തിലാണ് മത്സ്യത്തെ കണ്ടെത്തിയത്.

 

English Summary: New fish species discovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com