ADVERTISEMENT

നായ കുരച്ചതിൽ പ്രകോപിതനായ യുവാവ് നായയെയും ഉടമസ്ഥരെയും ഇരുമ്പ് വടികൊണ്ടടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. ഡൽഹി പശ്ചിംവിഹാർ പ്രദേശത്താണ് സംഭവം നടന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും എഎൻഐ  പുറത്തു വിട്ടു. ചുവന്ന ബനിയൻ ധരിച്ച യുവാവ് ഇരുമ്പുവടിയുമായി എത്തുന്നതും നായയുടെ തല ഉന്നമാക്കി ആഞ്ഞടിക്കുന്നതും ദൃശ്യങ്ങത്തിൽ കാണാം. ഇതുകണ്ട് പിന്നാലെയെത്തിയ വീട്ടുടമയെയും സ്ത്രീയെയും മകനെന്നു കരുതുന്ന ചെറുപ്പക്കാരനെയും യുവാവ് ഇരുമ്പ് വടികൊണ്ട് മർദിക്കുകയായിരുന്നു. 

 

അടിയേറ്റ് നായയും വീട്ടുകാരനും നിലത്ത് വീഴുന്നതും നായ പിന്നീട് നടക്കുമ്പോൾ ഒരു വശത്തേക്ക് മറിഞ്ഞ് പോകുന്നതും വിഡിയോ ദൃശ്യങ്ങളിൽവ്യക്തമാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ ഇതുവരെയും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി. പരുക്കേറ്റ മൂവരും ചികിൽസയിലാണ്.  അക്രമി ഇവരുടെ അയൽവാസിയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

 

English Summary: n Delhi man violently attacks neighbours with iron rod over barking pet dog, leaves them bleeding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com