ADVERTISEMENT

വന്യമൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മൃഗശാലയിലെ മകാക്ക് വിഭാഗത്തില്‍പ്പെട്ട കുരങ്ങനും മുള്ളൻപന്നിയുമാണ് ദൃശ്യത്തിലുള്ളത്. പൊതുവ കുരങ്ങൻമാർ വികൃതികളാണ്. കൗതുകം തോന്നിയാൽ എന്തു സാധനവും അടുത്തുചെന്നു സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. കുരങ്ങന്റെ ഈ കൗതുകമാണ് അബദ്ധത്തിൽ കലാശിച്ചത്.

 

മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു മുള്ളൻ പന്നിയുടെ സമീപത്തേക്കാണ് കുരങ്ങനെത്തിയത്. അൽപം അകലെയിരുന്ന് നിരീക്ഷിച്ച കുരങ്ങൻ മുള്ളൻപന്നിയെ കൈനീട്ടി തൊടാൻ ശ്രമിച്ചതാണ് വിനയായത്. കുരങ്ങൻ ആക്രമിക്കാനെത്തിയെന്നു കരുതിയ മുള്ളൻപന്നി കനത്ത പ്രത്യാക്രമണമാണ് നടത്തിയത്. വിടാതെ പിന്തുടർന്ന മുള്ളൻപന്നിയുടെ അരികിൽ നിന്ന് തലനാരിഴയ്ക്കാണ് കുരങ്ങൻ രക്ഷപ്പെട്ടത്. ചെറിയ ചെടിയുടെ ശിഖരത്തിൽ കയറിയാണ് ആക്രമണത്തിൽ നിന്നും കുരങ്ങൻ രക്ഷപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

English Summary: porcupine attacks Monkey viral video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com