ADVERTISEMENT

ബുദ്ധിസാമർഥ്യത്തിൽ മുന്നിലാണ് ആനകൾ. അതിനു തെളിവായി നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്, അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ശ്രീലങ്കയിലാണ് സംഭവം നടന്നത്. വഴിയിൽ നിൽക്കുകയായിരുന്ന ഒരാളുടെ പിന്നിലൂടെ വളരെ സാവധാനം ഒരു കാട്ടാന നടന്നുവരുന്നത് കാണാം. ഇതൊന്നുമറിയാതെ മുന്നോട്ടു നോക്കിനിൽക്കുകയായിരുന്നു അയാൾ. 

തന്റെ മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചു നിൽക്കുന്നയാളെ ഉപദ്രവിക്കാനൊന്നും ആന ശ്രമിച്ചില്ല. പകരം ഒരടി പിന്നോട്ട് വച്ച് മുൻകാലുകളിലൊന്നുകൊണ്ട് അയാളുടെ ശരീരത്തിലേക്ക് മണ്ണ് തെറിപ്പിച്ചു. ഇതോടെ അയാൾ പിന്തിരിഞ്ഞു നോക്കി. കാട്ടാനയെ പിന്നിൽ കണ്ടതും ഭയന്ന് സമീപത്തേക്ക് ഓടിമാറിയതും ഒന്നിച്ചായിരുന്നു. വഴിയിലെ തടസ്സം നീക്കിയ ആന ലാഘവത്തോടെ മുന്നോട്ട് പോകുകയും ചെയ്തു.  ഐഎഎസ് ഉദ്യോഗസ്ഥനായ അവ്നിഷ് ശരൺ ആണ് രസകരമായ ഈ ദൃശ്യം പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

English Summary: Watch: Elephant prompts man to step out of its way by kicking up dirt towards him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com