സുപ്രഭാതം.. ‘അങ്ങനെയങ്ങ് ഉറങ്ങിയാലോ?’ കിടന്നുറങ്ങുന്ന യുവതിയെ വിളിച്ചുണർത്തി ആന– വിഡിയോ

Elephant Waking Up Woman In Thailand Hotel Room
Grab image from cideo shared on Instagram by saakshijaain
SHARE

ആനകളുടെ ദൃശ്യങ്ങൾക്ക് ആസ്വാദകർ ഏറെയാണ്. ചിലത് രസകരവും മറ്റുചിലത് ഭയാനകവുമായിരിക്കും. എന്നാൽ ഒരു ആനയുടെ രസകരമായ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. റിസോർട്ടിൽ കിടന്നുറങ്ങുന്ന യുവതിയെ വിളിച്ചുണർത്തുന്നകയാണ് ആന. തായ്​ലൻഡിലെ ചിയാങ്മായ് റിസോർട്ടിലാണ് സംഭവം നടന്നത്.  റിസോർട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്നു യുവതിയെ ജനലിലൂടെ തുമ്പിക്കൈ നീട്ടി തൊട്ടുണർത്തുന്ന ആനയെ ദൃശ്യത്തിൽ കാണാം. ഉറക്കമുണർന്ന് ആനയെ നോക്കുന്ന യുവതിയെയും വിഡിയോയിൽ കാണാം.

റിസപ്ഷനിൽ നിന്നുള്ള ടെലിഫോൺ വിളിയല്ല ഈ റിസോർട്ടിൽ താമസിക്കുന്നവരെ ഉണർത്തുന്നത്. പകരം ആനകളാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ആനകൾക്കൊപ്പം സമയം ചെലവഴിക്കാനും അവയെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം നൽകാനുമൊക്കെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ആനകൾക്കൊപ്പം നടന്ന് അവയെ അടുത്തറിയാനുള്ള സൗകര്യമുണ്ട്. സാക്ഷി ജെയ്ൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Adorable Video Shows Elephant Waking Up Woman In Thailand Hotel Room

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}