ADVERTISEMENT

വയനാട് അമ്പലവയലില്‍ ഭീതിപരത്തിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. പാമ്പ് റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ചുളളിയോട് പാതയ്ക്ക് സമീപം പെരുമ്പാമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്ച് രാതിയാണ് അമ്പലവയല്‍-ചുളളിയോട് പാതയില്‍ യാത്ര ചെയ്യുകയായിരുന്ന ആനപ്പാറ സ്വദേശി മജീദ് പെരുമ്പാമ്പിനെ കാണുന്നത്.

 

റോഡ‍് മുറിച്ചു കടന്ന പാമ്പ് സമീപത്തെ കാടുമൂടിയ സ്ഥലത്തേക്ക് ഇഴഞ്ഞുനീങ്ങി. പത്തടിയോളം നീളമുള്ള പെരുമ്പാമ്പിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ നാട്ടുകാര്‍ ഭീതിയിലായതോടെ പാമ്പിനെ പിടിക്കാന്‍ വനംവകുപ്പും തിരച്ചില്‍ തുടങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ കണ്ടെത്തിയത്. സമീപത്തായി കാടുമൂടി കിടക്കുന്ന സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ സ്ഥലം  ഇഴജന്തുക്കളുടെ താവളമാണെന്ന്  നാട്ടുകാര്‍ പറയുന്നു. 

 

English Smmary: Python caught in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com