മുട്ടയെന്ന് കരുതി പാമ്പ് വിഴുങ്ങിയത് രണ്ട് ഗോൾഫ് പന്തുകൾ, കുടുങ്ങിയത് കമ്പിയഴികൾക്കിടയിൽ, ഒടുവിൽ?

Snake Swallows Two Golf Balls Thinking They Were Eggs, Gets Stuck In Fence
Image Credit: Northern Colorado Wildlife Center /Facebook
SHARE

കോഴിമുട്ടയെന്നു കരുതി പാമ്പ് വിഴുങ്ങിയത് ഗോൾഫ് പന്തുകൾ. യുഎസിലെ വടക്കൻ കൊളറാഡോയിലാണ് സംഭവം നടന്നത്. കോഴിക്കൂടിന്റെ കമ്പിയഴികൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ കൊളറാഡോ വൈൽഡ് ലൈഫ് സെന്ററിലെ ജീവനക്കാരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. ബുൾ സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പാണ് മുട്ടയെന്നു കരുതി കൂടിനുള്ളിലുണ്ടായിരുന്ന പന്തുകൾ വിഴുങ്ങിയത്.

പാമ്പിന്റെ വയറിനുള്ളിലുള്ള പന്തുകൾ മുഴച്ചു നിൽക്കുന്നത് കാണാമായിരുന്നു. സംരക്ഷണകേന്ദ്രത്തിലെത്തിച്ച പാമ്പിന്റെ വയറിനുള്ളിൽ നിന്ന് ഏകദേശം 30 മിനിട്ടോളമെടുത്താണ് പന്തുകൾ പുറത്തെത്തിച്ചത്. പാമ്പിന്റെ കുടലിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. കെയ്റ്റ്, മിഖേല എന്നിവർ ചേർന്നാണ് ചില പ്രത്യേകതരം ടെക്നിക്കുകള്‍ ഉപയോഗിച്ച് ശസ്ത്രക്രിയകൂടാതം പാമ്പിന്റെ ഉള്ളിൽ കുടുങ്ങിയ പന്തുകൾ പുറത്തെടുത്തത്. പാമ്പ് ആരോഗ്യവാനാണെന്നും ഷൽക്കങ്ങളിൽ ചെറിയ മുറിവുകൾ മാത്രമേയുള്ളൂവെന്നു സംരക്ഷണപ്രവർത്തകർ വിശദീകരിച്ചു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം പാമ്പിനെ തുറന്നുവിടാനാണ് തീരുമാനം. 

ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനം പാമ്പിനുണ്ട്. സസ്യങ്ങൾ മുതൽ വിവിധ ജീവിവർഗങ്ങൾ പിന്നിട്ട് പുഴുക്കളും സൂക്ഷ്മജീവികളും വരെ എത്തി വീണ്ടും സസ്യങ്ങളിൽനിന്നു തുടങ്ങുന്ന ഭക്ഷ്യശൃംഖലയിൽ മനുഷ്യന്റെ ഏറ്റവും വലിയ മിത്രങ്ങളാണ് പാമ്പുകൾ. രോഗം പരത്തുന്ന പ്രാണികളെയും എലികളെയുമാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 30 ശതമാനവും എലികളോ പ്രാണികളോ തിന്നൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു എന്നാണ് കണക്ക്. 3500 വിഭാഗത്തിൽപ്പെട്ട പാമ്പുകൾ ലോകത്തുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 600 എണ്ണം മാത്രമാണ് വിഷമുള്ള ഗണത്തിൽപ്പെടുന്നത്.

English Summary: Snake Swallows Two Golf Balls Thinking They Were Eggs, Gets Stuck In Fence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}