ADVERTISEMENT

ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിച്ച് ഓസ്ട്രിയയില്‍ മടങ്ങിയെത്തിയ യുവതിയുടെ സ്യൂട്ട്കേസിനുള്ളിൽ പതുങ്ങിയിരുന്നത് 18 തേളുകൾ. ശനിയാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ഇവർ‌ തന്റെ സ്യൂട്ട്കേസിനുള്ളിൽ ഒളിച്ചിരുന്ന തേളുകളെ കണ്ടെത്തിയത്. അമ്മയും കുഞ്ഞുങ്ങളും ഉൾപ്പെടെ 18 ജീവനുള്ള തേളുകളെയാണ് ഇവരുടെ സ്യൂട്ട്കേസിൽ ഉണ്ടായിരുന്നത്. മൃഗസംരക്ഷണ ചുമതലയുള്ള ഒറു സംഘടനയെ യുവതി വിവരം അറിയിച്ചു. തുടർന്ന് ഈ തേളുകളെ അവർക്കു കൈമാറുകയും ചെയ്തു. നിലവിൽ തേളുകൾ ലിൻസ് മൃഗ സംരക്ഷണ കേന്ദ്രത്തതിന്റെ സംരക്ഷത്തിലാണ്. ഇവയെ ഉടൻ തന്നെ ക്രൊയേഷ്യയിലേക്ക് മടക്കി അയക്കാനാണ് തീരുമാനം. 

 

റിപ്പോർട്ടുകൾ പ്രകാരം, ക്രൊയേഷ്യയിൽ നിന്നുള്ള തേളുകൾ ഓസ്ട്രിയയിലെത്തുന്ന മൂന്നാമത്തെ കേസാണിത്. കഴിഞ്ഞ മാസം  ക്രൊയേഷ്യയിൽ  അവധിക്കാലമാഘോഷിച്ച് മടങ്ങിയ മറ്റൊരു യുവതിയുടെ അപ്പാർട്ട്മെന്റിൽ ഇത്തരത്തിലൊരു തേളിനെ കണ്ടെത്തിരുന്നു. മടങ്ങിയെത്തി 3 ആഴ്ചകൾ കഴിഞ്ഞാണ് മുറിക്കുള്ളിൽ നിന്ന് അപകടകാരിയായ തേളിനെ കണ്ടെത്തിയത്. ഏകദേശം 2,000 ഇനം തേളുകൾ ഉണ്ടെങ്കിലും അവയിൽ 30 മുതൽ 40 വരെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യനെ കൊല്ലാൻ തക്ക വീര്യമുള്ള വിഷമുള്ളൂ.

 

English Summary: Woman Finds 18 Scorpions In Her Suitcase After Returning From Vacation In Croatia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com