ADVERTISEMENT

വന്യമൃഗ സങ്കേതങ്ങളിലേക്കുള്ള യാത്രകൾ മനോഹരമായ കാഴ്ചകളാകും സമ്മാനിക്കുക. പലപ്പോഴും കാടകങ്ങളെയും മൃഗങ്ങളെയും അടുത്തറിയാനാകും ഈ യാത്രകൾ. ഇത്തരം യാത്രകളിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് വന്യമൃഗങ്ങളിൽ നിന്നും നിശ്ചിത അകലം പാലിക്കുകകയെന്നത്. മറ്റൊന്ന് അവയ്ക്ക് ഭക്ഷണം നൽകരുതെന്നതാണ്. എന്നാൽ ഈ നിയമങ്ങളൊക്കെ കാറ്റിൽ പറത്തി കാടിനുള്ളിലെ കടുവയ്ക്ക് ഭക്ഷണം നൽകുന്ന വാഹനത്തിലെ ഡ്രൈവറുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

 

കടുവയെ കണ്ടതോടെ വാഹനം നിർത്തിയ ശേഷം ഗ്ലാസ് നീക്കി ചെറിയ കമ്പിൽ കുത്തി കടുവയുടെ മുന്നിലേക്ക് ഭക്ഷണം നീട്ടുന്ന ഡ്രൈവറെ ദൃശ്യത്തിൽ കാണാം. ഭക്ഷണം കണ്ട കടുവ വാഹനത്തിലേക്ക് മുൻകാലുകളുയർത്തി കയറിനിന്ന് അത് ഭക്ഷിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. അതിനു ശേഷം ഡ്രൈവർ ഗ്ലാസ് നീക്കിയിടുകയും കടുവ മടങ്ങുകയും  ചെയ്തു. വിഡിയോ കണ്ട ചിലർ ഡ്രൈവറുടെ ധൈര്യത്തെ അഭിനന്ദിച്ചെങ്കിലും കൂടുതൽ ആളുകളും വിമർശിക്കുകയാണ് ചെയ്തത്. അപകടകാരികളാണ് വന്യമൃഗങ്ങൾ.

 

ചെറിയ വിടവിലൂടെയാണെങ്കിൽ പോലും വാഹത്തിനുള്ളിലേക്ക് കടക്കാൻ കടുവ ശ്രമിച്ചിരുന്നെങ്കിൽ സാധിച്ചേനെ. ഇത് വലിയ അപകടവും ക്ഷണിച്ചുവരുത്തിയേനെ എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. കൗതുകമുള്ള  കാഴ്ചയാണിതെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധമതി ആളുകളുടെ ജീവൻ അപകടത്തിലാകാൻ എന്ന അഭിപ്രായമാണ് പലരും പങ്കുവയ്ക്കുന്നത്. ദി അമേസിങ് ടൈഗർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

English Summary: Man Opens Window To Feed Tiger, What Happens Next Is Stunning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com