വളർത്തു നായയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്, രക്ഷപ്പെടുത്തി കുട്ടികൾ–വിഡിയോ

Three Brave Boys Fighting Off A Snake To Save Their Pet Dog Viral Again
Grab image from video shared on Twitter by Ziad Abdel Aziz - Zizoo
SHARE

വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും അതിനെ രക്ഷിക്കുന്ന ആൺകുട്ടികളുടെ ദൃശ്യം കൗതുകമാകുന്നു. മൂന്ന് കുട്ടികൾ ചേർന്നാണ് പാമ്പിന്റെ പിടിയില്‍ നിന്നും നായയെ രക്ഷിച്ചത്.  വടികൊണ്ട് അടിച്ച് പാമ്പിനെ മാറ്റാനായിരുന്നു കുട്ടികളുടെ ആദ്യശ്രമം. എന്നാൽ വടികൊണ്ട് തലയ്ക്ക് അടിച്ചിട്ടും പാമ്പിനെ മാറ്റാൻ സാധിക്കാതെ വന്നപ്പോൾ കൂട്ടത്തിൽ മുതിർന്ന കുട്ടി പാമ്പിന്റെ തലയിൽ പിടിമുറുക്കി.   ഇതോടെ മറ്റു രണ്ട് കുട്ടികളും കൂടി പാമ്പിനെ നായയുടെ പിടിയിൽ നിന്നും വലിച്ചുമാറ്റാൻ ശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമിത്തിനു ശേഷമാണ് പാമ്പിന്റെ പിടിയിൽ നിന്നും നായയെ രക്ഷിക്കാൻ കുട്ടികൾക്ക് കഴിഞ്ഞത്. 

നായയുടെ ശരീരത്തിലുള്ള പാമ്പിന്റെ പിടി അയഞ്ഞതോടെ അത് അവിടെനിന്നും കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. കൃത്യസമയത്ത് കുട്ടികളെത്തിയില്ലായിരുന്നുവെങ്കിൽ നായയുടെ ജീവൻ അപകടത്തിലായേനെ. 'യഥാര്‍ത്ഥ സ്നേഹം ഇതാണ്, അവസാനം വരെ കുട്ടികൾ പോരാടി' എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് അഭിപ്രായങ്ങളാണ് വിഡിയോയിക്ക് വരുന്നത്. 2018 ൽ ഇറങ്ങിയ ദൃശ്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിഡിയോ വീണ്ടും ജനശ്രദ്ധ നേടിയത്.

                       

English Summary: Three Brave Boys Fighting Off A Snake To Save Their Pet Dog Viral Again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA