ADVERTISEMENT

കൂറ്റൻ പെരുമ്പാമ്പിനെ തോളിലിട്ടുകൊണ്ട് പടിക്കെട്ടുകൾ കയറുന്ന യുവാവിന്റെ ദൃശ്യം കൗതുകമാകുന്നു. റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെയാണ് യുവാവ് തോളിലിട്ടുകൊണ്ട് നടക്കുന്നത്. ഏറെ ശ്രമകരമായാണ് യുവാവ് പാമ്പിനെ തോളിലിട്ടുകൊണ്ട് പടിക്കെട്ടുകൾ കയറുന്നത്. മൃഗശാലയിൽ നിന്നു പകർത്തിയ ദൃശ്യമാകാം ഇതെന്നാണ് നിഗമനം. ഇങ്ങനെ പടിക്കെട്ടിലൂടെ വലിച്ചിഴച്ചാൽ പാമ്പിന്റെ ശല്ക്കങ്ങൾക്ക് പരുക്കുപറ്റാം. അതുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾ യുവാവിന്റെ ചെയ്തിയെ വിമർശിക്കുന്നുമുണ്ട്.

 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ ഗണത്തിൽപ്പെട്ട പാമ്പുകൾ കാണപ്പെടുന്നത്. ലോകത്തെ ഏറ്റവും നീളമുള്ള പാമ്പുകളാണ് റെറ്റിക്കുലേറ്റഡ് ഗണത്തിൽപ്പെട്ട പെരുമ്പാമ്പുകള്‍. മുപ്പത് അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക്  ഒരു മനുഷ്യ ശരീരത്തിന്റെ വീതിയുണ്ടാകും. 160 കിലോഗ്രാം വരെ  ഭാരവും ഇവയ്ക്കുണ്ടാകും. മുതലയെ പോലും അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ളവയാണിവ.  20 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. വേൾഡ് ഓഫ് സ്നേക്ക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

English Summary: Youth carries giant python on shoulder: Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com