ADVERTISEMENT

വന്യമൃഗങ്ങൾ കാടിറങ്ങുന്നതും അവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ വന്യമൃഗങ്ങളെ നിരുപാധികം സ്നേഹിക്കുന്ന ആളുകളും ഇവിടെയുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്നു പുറത്തുവരുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ പരുക്കേറ്റ പുള്ളിപ്പുലിയെ വനംവകുപ്പിന് കൈമാറുന്നതിനു മുൻപാണ് പ്രായമുള്ള ഒരു രാജസ്ഥാനി സ്ത്രീ സാഹോദര്യത്തിന്റെ പ്രതീകമായ രാഖി പുള്ളിപ്പുലിയുടെ മുൻകാലുകളിലൊന്നിൽ ബന്ധിച്ചത്.

 

ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് പിങ്ക് നിറയുള്ള സാരി ധരിച്ച സ്ത്രീ പുലിയുടെ കൈകളിൽ രാഖി ബന്ധിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾതന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

English Summary: Woman Ties Rakhi To Injured Leopard, Wins Hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com