ADVERTISEMENT

വിസ്മയിപ്പിക്കുന്ന കാഴ്കൾ തേടിയാണ് വന്യജീവി സങ്കേതങ്ങളിലേക്ക് യാത്രതിരിക്കുന്നത്. ഒരോ യാത്രയും സമ്മാനിക്കുന്നത് അവിസ്മരണീയമായ കാഴ്ചകളായിരിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബ്രസീലിലെ നദിയിൽ നിന്നുള്ള അപൂർവ വേട്ടയുടെ ദൃശ്യമാണിത്. മുതലയുടെ വിഭാഗത്തിൽപ്പെട്ട കെയ്മനെ വേട്ടയാടുന്ന ജഗ്വാറിന്റെ ദൃശ്യമാണിത്. നദിയിലെ മൺതിട്ടയിൽ പതുങ്ങിരുന്ന് കെയ്മന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് ജഗ്വാർ നദിയിലേക്ക് എടുത്തുചാടി കെയ്മനെ ആക്രമിച്ചത്.

 

വെള്ളത്തിലേക്ക് ചാടിവീണ ജഗ്വാർ കെയ്മനെ രൂക്ഷമായി ആക്രമിച്ചു. വെള്ളത്തിനടിയിൽ നടന്ന പേരാട്ടത്തിനൊടുവിൽ കെയ്മന്റെ കഴുത്തിൽ കടിച്ചുവലിച്ച് കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. പിടികൂടിയ ഇരയുമായി നദിക്കരയിലെ കുറ്റിക്കാട്ടിലേക്ക് ജഗ്വാർ കയറുന്നതും ദൃശ്യത്തിൽ കാണാം. ദി ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്.

 

ബ്രസീലിലെ വടക്കൻ പാന്റണൽ മേഖലയിലാണ് വേട്ട നടന്നത്. ഇവിടെ ഏകദേശം നാലായിരം മുതൽ ഏഴായിരം വരെ ജഗ്വാറുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിംഹങ്ങളും കടുവകളും  കഴിഞ്ഞാൽ വലുപ്പത്തിൽ മുന്നിൽ നിൽക്കുന്ന ജീവികളാണ് ജഗ്വാറുകൾ. 5.5 അടിയോളം നീളം ഇവയ്ക്കുണ്ടാകും. മികച്ച നീന്തൽക്കാരുകൂടിയാണ് ജഗ്വാറുകൾ. ഇരയുടെ കഴുത്തിൽ കൂർത്ത പല്ലുകൾ കോർത്താണ് ഇവ ഇരയെ കൊലപ്പെടുത്തുക.

 

English Summary: Jaguar attacks a caiman underwater in Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com