ബാഗിനുള്ളില്‍ 15 പാമ്പുകൾ, അപൂർവയിനം കുരങ്ങും ആമകളും; പിടികൂടിയത് ചെന്നൈ കസ്റ്റംസ്

Smuggled kingsnakes and other exotic species seized at Chennai airport, deported back to Thailand
Image Credit: Liz Boynton/ Shutterstock
SHARE

അപൂർവയിനം പാമ്പുകൾ, കുരങ്ങുകൾ, ആമകൾ തുടങ്ങിയവയെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തായ്‌ലൻഡിൽ നിന്നുള്ള തായ് എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച രാത്രിയെത്തിയ രാമനാഥപുരം കിഴക്കര സ്വദേശി മുഹമ്മദ് ഷക്കീൽ (21) ആണു പിടിയിലായത്.

സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി കയ്യിലുണ്ടായിരുന്ന വലിയ കുട്ട തുറന്നു പരിശോധിച്ചപ്പോഴാണ് മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ വസിക്കുന്ന പാമ്പുകൾ, കുരങ്ങുകൾ, ആമകൾ എന്നിവയെ പ്രത്യേക ചെറിയ പാക്കറ്റുകളിലാക്കി കടത്തിയതായി കണ്ടെത്തിയത്. 15 കിങ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പുകളെയും അഞ്ച് ബോൾ പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. വിഷമില്ലാത്തയിനം പാമ്പകളാണ് ഇവ. വിദേശത്ത് വളർത്തുപാമ്പുകളായി ഉപയോഗിക്കുന്ന പാമ്പുകളാണിവ

ആവശ്യമായ രേഖകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പെരുമ്പാമ്പിന്റെ 5 കുഞ്ഞുങ്ങൾ അടക്കം 20 പാമ്പുകൾ, മധ്യ ആഫ്രിക്കയിൽ നിന്നുള്ള ഒരു ഡി ബ്രസ കുരങ്ങ്, ആമ എന്നിവ ഉൾപ്പെടെ 23 ജീവികളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 10 ദിവസം മുൻപ് ടൂറിസ്റ്റ് വീസയിൽ തായ്‌ലൻഡിലേക്ക് പോയെന്നും ഇവയെ വാങ്ങിയെന്നും ഇയാൾ വെളിപ്പെടുത്തി. എന്തിനാണു വാങ്ങിയതെന്ന കൃത്യമായ ഉത്തരം ഇയാൾ നൽകിയില്ല. തുടർന്ന് ഇവ തിരിച്ചയയ്ക്കാൻ അധികൃതർ തീരുമാനിച്ചു. തിരിച്ചയയ്ക്കാനുള്ള ചെലവ് ഇയാളിൽ നിന്ന് തന്നെ ഈടാക്കാനാണു തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണവും ആരംഭിച്ചു.

English Summary: Smuggled kingsnakes and other exotic species seized at Chennai airport, deported back to Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}