കളിക്കുന്നതിനിടയിൽ ചുണ്ടിൽ കടിച്ചു; പാമ്പിനെ കടിച്ചുകൊന്ന് 2 വയസ്സുകാരി

 Brave 2-year-old girl kills snake in revenge for biting her lip
പ്രതീകാത്മക ചിത്രം. Image Credit: Dr.MYM/Shutterstock
SHARE

മുറ്റത്ത് കളിക്കുനനതിനിടയിൽ ചുണ്ടിൽ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് 2 വയസ്സുകാരി. തുർക്കിയിലെ കാണ്ടാർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. വീടിന്റെ പിന്നിൽ കളിക്കുകയായിരുന്ന 2 വയസ്സുകാരി ഉച്ചത്തിൽ കരയുന്നത് കേട്ടാണ് അയൽക്കാർ അവിടേക്ക് ഓടിയെത്തിയത്. ഇവരെത്തുമ്പോൾ കുട്ടി പാമ്പിനെ വായിൽ കടിച്ചുപിടിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ മേൽച്ചുണ്ടിൽ പാമ്പ് കടിച്ച പാടും ഉണ്ടായിരുന്നു. ഉടൻ തന്നെ ഇവർ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

പാമ്പുമൊത്ത് കളിച്ച കുട്ടിയെ അത് കടിച്ചപ്പോഴാകാം കുട്ടി ദേഷ്യത്തോടെ പാമ്പിനെ തിരിച്ചു കടിച്ചുകൊന്നതെന്ന് കുട്ടിയുടെ പിതാവ് മെഹ്മറ്റ് ഇർകാൻ പറഞ്ഞു. വിഷമില്ലാത്തയിനം പാമ്പാകാം കുട്ടിയെ കടിച്ചതെന്നാണ് നിഗമനം. എന്തായാലും കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ. 

English Summary: Brave 2-year-old girl kills snake in revenge for biting her lip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}