ADVERTISEMENT

രണ്ട് ദിവസം മുന്‍പ് കേരള തമിഴ്നാട് വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികില്‍സ നല്‍കാനുള്ള ശ്രമം തുടങ്ങി. ആനമല കടുവാസങ്കേതത്തിലെ കാലീന്‍ എന്ന കുങ്കി ആനയുടെ സഹായത്തോടെയാണ് തമിഴ്നാട് വനംവകുപ്പിന്റെ നടപടി. വിദഗ്ധ വെറ്റിറനറി ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

 

കേരള തമിഴ്നാട് അതിർത്തിയിലെ ആനക്കട്ടി മേഖലയിലാണ് പുഴയോരത്ത് അസ്വസ്ഥത പ്രകടിപ്പിച്ച് കാട്ടാന ഒരു ദിവസത്തിലേറെ നിലയുറപ്പിച്ചത്. പിന്നാലെ കാട്ടിലേക്ക് മറഞ്ഞു. തമിഴ്നാട് പരിധിയില്‍ വരുന്ന വനത്തിലേക്കായിരുന്നു കാട്ടാനയുടെ യാത്ര. തമിഴ്‌നാട് വനംവകുപ്പ് ഡ്രോണിന്റെ സഹായത്താല്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിലിന്റെ ഭാഗമായി. 

 

ആനയെ കണ്ടെത്തി ചികില്‍സ നല്‍കാന്‍ ലക്ഷ്യമിട്ടാണ് തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതത്തില്‍ നിന്ന് കാലീന്‍ എന്ന കുങ്കിയാനയെ എത്തിച്ചത്. പിന്നാലെ തമിഴ്നാടിന്റെ വനപരിധിയിലുള്ള ചെങ്ങുടൈ മേഖലയില്‍ അവശനിലയിലുള്ള ആനയെ കണ്ടെത്തി. മയക്കുവെടി ഉതിര്‍ത്ത് അടിയന്തര ചികില്‍സ നല്‍കുന്നതിനുള്ള ശ്രമം തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

English Summary: Foresters’ dilemma ends, efforts on to treat ailing wild elephant stranded on Kerala-TN borders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com