ADVERTISEMENT

പാമ്പുകൾ മറ്റു വിഭാഗത്തിൽപ്പെട്ട പാമ്പുകളെ ഇരയാക്കാറുണ്ട്. രാജവെമ്പാലയും മൂർഖനുമൊക്കെ ഈ ഗണത്തിൽപ്പെട്ട പാമ്പുകളാണ്. അതീവ അപകടകാരിയായ റസ്സൽ വൈപ്പർ വിഭാഗത്തിൽപ്പെടുന്ന അണലിയെ ഒന്നോടെ വിഴുങ്ങുന്ന കൂറ്റൻ മൂർഖൻ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒഡിഷയിലെ ബാങ്കിയിലാണ് സംഭവം നടന്നത്. ഗ്രാമവാസികൾ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പാമ്പുപിടുത്ത വിദഗ്ധരാണ് പാമ്പിനെ പിടികൂടിയത്.  ഇവരെത്തുമ്പോൾ പാതിയോളം വിഴുങ്ങിയ പാമ്പിനെ തിരികെ പുറത്തേക്കെടുക്കുന്ന നിലയിലായിരുന്നു. അപ്പോഴും അണലിക്ക് ജീവനുണ്ടായിരുന്നുവെന്ന് ഇവർ വ്യക്തമാക്കി.പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിൽ കൊണ്ടുപോയി തുറന്നുവിട്ടു. 

 

കഴിഞ്ഞ ആഴ്ച രാജവെമ്പാലയെ വെറും കൈകൊണ്ട് പിടിച്ച് വരുതിയിലാക്കുന്ന യുവാവിന്റെ ദൃശ്യം വൈറലായിരുന്നു. യുവാവിന്റെ കൈയിൽ നിന്നും താഴേക്ക് വഴുതിവീണ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് കൊത്താനായയുന്നതും ദൃശ്യത്തിൽ കാണാം. പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടിയ യുവാവ് പാമ്പിന്റെ ശ്രദ്ധതിരിച്ചാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. അസാധാരണ വലുപ്പമുള്ള പാമ്പിനെയാണ് അന്ന് യുവാവ് കൈയിലെടുത്തിരുന്നത്

 

English Summary: 6-Foot-Long Cobra Throws Up Russell's Viper. It Was Alive.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com