ADVERTISEMENT

മൈസൂരു ദസറ ജംബോ സവാരിക്കായി എത്തിച്ച ലക്ഷ്മി ആനയ്ക്ക് കൊട്ടാരവളപ്പിൽ സുഖപ്രസവം. ബന്ദിപ്പൂർ രാംപുര സംരക്ഷണ കേന്ദ്രത്തിൽ നിന്നെത്തിച്ച 21 വയസ്സുകാരി ലക്ഷ്മി ചൊവ്വാഴ്ച രാത്രിയാണ് ആൺ ആനക്കുട്ടിക്കു ജൻമം നൽകിയത്. ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മിയെ പരിശീലനത്തിൽ നിന്ന് ‌മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിരുന്നു. ദസറയുടെ ചരിത്രത്തിൽ രണ്ടാം തവണയാണ് സവാരിക്കെത്തിച്ച ആന പ്രസവിക്കുന്നത്. 15 വർഷം മുൻപ് സരള എന്ന ആന കൊട്ടാരവളപ്പിൽ പ്രസവിച്ചിരുന്നു.

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വനംവകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ വി.കരികാലൻ പറഞ്ഞു. ദസറ ചടങ്ങിനെത്തിക്കുന്നതിന് മുൻപ് തിരഞ്ഞെടുത്ത ആനകളുടെ ആരോഗ്യപരിശോധന നടത്തിയിരുന്നെങ്കിലും ലക്ഷ്മി ഗർഭിണിയായിരുന്ന കാര്യം കണ്ടെത്തിയിരുന്നില്ല. 18–22 മാസം വരെയാണ് ആനകളുടെ ഗർഭകാലം. ഒക്ടോബർ 5ന് ദസറ സമാപനച്ചടങ്ങുകൾക്ക് ശേഷം ലക്ഷ്മിയെയും കുട്ടിയെയും ബന്ദിപ്പൂരിലേക്ക് മടക്കി അയയ്ക്കും.14 ആനകളാണ് ഇത്തവണ ജംബോ സവാരിയിൽ പങ്കെടുക്കുക്കാനെത്തിയത്. 

 

English Summary: Dasara elephant Lakshmi gives birth at Mysore Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com