ADVERTISEMENT

അതീവ വിഷമുള്ള പാമ്പുകളാണ് മലേഷ്യൻ കോറൽ സ്നേക്ക് എന്നറിയപ്പെടുന്ന പാമ്പുകൾ. പകൽ സമയങ്ങളിൽ ഇവ പുറത്തിറങ്ങാറില്ല. മനുഷ്യ സാന്നിധ്യമുള്ള സ്ഥലങ്ങൾ ഇവ ഒഴിവാക്കുകയാണ് പതിവ്. രാത്രികാലങ്ങളിലാണ് പൊതുവെ ഈ പാമ്പുകളുടെ ഇരപിടുത്തം. മറ്റു പാമ്പുകൾ തന്നെയാണ് ഇവയുടെ പ്രധാന ആഹാരം. ഓറഞ്ച് കലർന്ന ചുവന്ന നിറമുള്ള തലയും വാലുമാണ് ഇവയുടെ പ്രത്യേകത. ശരീരത്തിന്റെ ഇരുവശവും നേരിയ നീല നിറത്തിലുള്ള വരകളുമുണ്ട്.

 

പിങ്ക് നിറമുള്ള തലയുള്ള പിങ്ക് ഹെഡഡ് റീഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പുമായി ഇവയ്ക്ക് അസാധാരണ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ആളുകൾ പലപ്പോഴും ഇവയെ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാറുണ്ട്. ഏകദേശം 1.8 മീറ്റർവരെ നീളം ഇവയ്ക്കുണ്ടാകുറുണ്ട്. കാടിനുള്ളിൽ ജലാശയങ്ങൾക്ക് സമീപമുള്ള തടികളുടെ അടിയിലും പാറക്കൂട്ടങ്ങൾക്കിടയിലും കഴിയാനിഷ്ടപ്പെടുന്നവരാണ് ഈ പാമ്പുകൾ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, കംമ്പോഡിയ എന്നിവിടങ്ങളില് ഇവയെ കാണാൻ സാധിക്കും.

 

പിങ്ക് ഹെഡഡ് റീഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന  മലേഷ്യൻ കോറൽ സ്നേക്കിന്റെ ദൃശ്യമാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കരിയിലകൾക്കിടയിൽ മറഞ്ഞിരുന്ന പാമ്പ് നിമിഷനേരം കൊണ്ടാണ് പാമ്പിനെ പൂർണമായും അകത്താക്കിയത്. ബിഗ ക്യാറ്റ് നമീബിയ എന്ന ഇന്സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

English Summary: Coral Snake Completely Devours Rival Snake Seemingly Bigger Than Itself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com