സ്കൂളിലെത്തിയത് മുതല; ഭയന്നുവിറച്ച് കുട്ടികൾ; വാലിൽ തൂക്കി ക്ലാസ്മുറിയിലിട്ട് പൂട്ടി നാട്ടുകാർ

Crocodile Found In UP School, Locked Into Classroom
Grab Image from video shared on Youtube by ANI
SHARE

സ്കൂളിലേക്ക് കയറി വന്ന മുതലയെ നാട്ടുകാർ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടി. ഉത്തർപ്രദേശിലെ അലിഗഡിലെ ഖാസിംപൂർ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. മുതലയെ കണ്ടതോടെ കുട്ടികൾ ബഹളമുണ്ടാക്കാൻ തുടങ്ങി. വിവരം അറിഞ്ഞ് വടിയുമായി പാഞ്ഞെത്തിയ നാട്ടുകാരാണ് കുട്ടികളെ പുറത്താക്കിയ ശേഷം മുതലയെ പിടികൂടി വാലിൽ തൂക്കി ക്ലാസ്മുറിയിലിട്ട് പൂട്ടിയത്. 

പിന്നീട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെത്തി െകാണ്ടുപോയ മുതലയെ പിന്നീട് ഗംഗാ നദിയിൽ തുറന്നുവിട്ടു. ഗ്രാമത്തിലെ കുളങ്ങളിൽ നിരവധി മുതലകളുണ്ടെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. ഇവിടെ നിന്നാകാം മുതലയെത്തിയതെന്നാണ് നിഗമനം.

English Summary: Crocodile Found In UP School, Locked Into Classroom

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}