പിടിച്ച പാമ്പിനെ കഴുത്തിലിട്ടാൽ റീൽസെടുക്കാമെന്ന് ജനക്കൂട്ടം; 55കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

sadhu-posing-for-reel-makers-bitten-by-snake-dies-in-hospital
Image Credit: potowizard/ Shutterstock
SHARE

സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്യുന്നവരുടെ ആവശ്യത്തിന് വഴങ്ങി വിഷപ്പാമ്പിനെ കഴുത്തിലിട്ട 55കാരന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ഔറസിലാണ് സംഭവം. ബജ്‌രംഗി സാധു എന്നയാളാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വഴിയോരക്കച്ചവടക്കാരനാണ് മരിച്ച സാധു. സുഹൃത്തിന്റെ കടയിൽ പാമ്പിനെ കണ്ടെന്ന വിവരം അറിഞ്ഞാണ് ഇയാൾ സ്ഥലത്തെത്തിയത്. പാമ്പിനെ തല്ലിക്കൊല്ലാനാണ് പദ്ധതിയെന്നറിഞ്ഞ ബജ്‌രംഗി ഇത് തടയുകയും പാമ്പിനെ പിടികൂടി പെട്ടിയിലാക്കി കടയ്ക്ക് പുറത്തെത്തിക്കുകയുമായിരുന്നു. ഈ സമയം മൊബൈൽ ഫോണുമായി കൂടി നിന്നവർ റീൽസ് ചെയ്യാമെന്ന് പറയുകയും പാമ്പിനെ കഴുത്തിൽ അണിയാൻ ഇയാളോട് നിർദേശിക്കുകയും ചെയ്തു.

ആൾക്കൂട്ടം പറഞ്ഞതോടെ വിഷപ്പാമ്പിനെ പെട്ടിയിൽ നിന്ന് പുറത്തെടുത്ത് കഴുത്തിലിടുകയായിരുന്നു. ഈ സമയത്താണ് പാമ്പ് കഴുത്തിൽ കടിച്ചത്. കടിയേറ്റ സാധുവിനെഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.

English Summary: UP: Sadhu posing for reel-makers bitten by snake, dies in hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA