അമ്മയുടെ കൈയിൽ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിപ്പറിക്കാൻ കുരങ്ങന്റെ ശ്രമം, പൊലീസ് സ്റ്റേഷനില്‍ സംഭവിച്ചത്?

Monkey Tries To Snatch Baby From Her Mother Near Mumbai, Leaves Her Injured
പ്രതീകാത്മക ചിത്രം. Image Credit: Rahul D Silva/ Shutterstock
SHARE

അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനുള്ള കുരങ്ങന്റെ ശ്രമത്തിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന് പരുക്കേറ്റു. പൊലീസ് സ്റ്റേഷനിൽ കയറിയായിരുന്നു കുരങ്ങന്റെ അതിക്രമം. ഞായറാഴ്ച മുംബൈ താനെ നഗരത്തിലെ ഷീൽ ദായിഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി കൈക്കുഞ്ഞിനെയും കൊണ്ട് യുവതി എത്തിയപ്പോഴായിരുന്നു സംഭവം. ഒരു കുരങ്ങ് സ്റ്റേഷൻ പരിസരത്തേക്ക് എത്തുകയും യുവതിയുടെ മേൽ ചാടിവീണു കുഞ്ഞിനെ തട്ടിപ്പറിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി കുഞ്ഞിനെ മുറുകെപ്പിടിച്ചത് രക്ഷയായി.

രക്തം വാർന്നൊഴുകുന്ന നിലയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് തലയിൽ 5 തുന്നലുകൾ വേണ്ടി വന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി കുരങ്ങിനെ പിടികൂടി കാട്ടിൽ വിട്ടു.

English Summary: Monkey Tries To Snatch Baby From Her Mother Near Mumbai, Leaves Her Injured

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA