ADVERTISEMENT

ചൈനയിലെ സിചുവാന്‍ പാണ്ട സങ്കേതത്തില്‍ ഈ വര്‍ഷം ജനിച്ചത് 13 ഭീമന്‍ പാണ്ടക്കുഞ്ഞുങ്ങൾ. ഇവയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചൈനീസ് ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഇവയുടെ പ്രദര്‍‍ശനം ഒരുക്കിയത്. ദക്ഷിണ ചൈനയിലെ സിചുവാന്‍ വന്യജീവി സങ്കേതം ലോകപ്രശസ്തമാണ്. 9245 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഇവിടെയാണ്  വംശനാശ ഭീഷണി നേരിടുന്ന ഭീമന്‍ പാണ്ടകളില്‍ 30 ശതമാനത്തോളം  അധിവസിക്കുന്നത്. 

 

പാണ്ടകളെ കാണാനും ചിത്രങ്ങളെടുക്കാനും ധരാളം സന്ദര്‍ശകരെത്താറുള്ള ഇവിടെ കഴിഞ്ഞ ദിവസം നടന്ന കുഞ്ഞന്‍ പാണ്ടകളുടെ പ്രദര്‍‍ശനം കൗതുകകാഴ്ചയായി. 4 ജോഡി ഇരട്ടകള്‍ ഉള്‍‍പ്പടെ 15 ഭീമന്‍ പാണ്ട കുഞ്ഞുങ്ങളാണ് ഈ വര്‍ഷം ജനിച്ചത്. ഇവയില്‍ 13 എണ്ണത്തിന്റെ പ്രദര്‍ശനമാണ് നടത്തിയത്. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 73 ആം വര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശനത്തില്‍ പങ്കെടുപ്പിച്ചതിനു ശേഷം പാണ്ട കുഞ്ഞുങ്ങളെ ഡെലിവറി റൂമുകളിലേക്ക് മാറ്റി. 6 കിലോഗ്രമിലധികം തുക്കമുള്ള പാണ്ടകുട്ടികളെ ഉടന്‍ തന്നെ പുറത്തുകളിക്കാനും സന്ദര്‍ശകര്‍‍ക്ക് വീണ്ടും കാണാനും അവസരമുണ്ടാക്കുമെന്ന്  അധികൃതര്‍ പറഞ്ഞു.

 

English Summary: China Releases Giant Panda Cubs; Curious sight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com