ADVERTISEMENT

മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. പ്രത്യേകിച്ചും ആനകളുടെ. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ തായ്‌ലൻഡിൽ നിന്ന് പുറത്തുവരുന്നത്. മഴയിൽ കുതിർന്ന മലഞ്ചെരിവിലൂടെ പിൻകാലുകൾ മടക്കി മുട്ടിൽ കുത്തി തെന്നി നീങ്ങുന്ന ആനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

 

നൗ ദിസ് ആണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. തായ്‌ലൻഡിലെ രനോങിലുള്ള സോമ്സക് എന്ന നയാണ് മലഞ്ചെരിവിലൂടെ തെന്നിനീങ്ങിയത്.  സോമ്സകിന്റെ പരിപാലന ചുമതലയുള്ള തവാചായ് സുരിവോങ് ആണ് ഈ ദൃശ്യം പകർത്തിയത്. സോമ്സക് ഭയങ്കര കുസൃതിയുള്ള ആനയാണെന്നും ഇതാണ് ഇത്തരത്തിലുള്ള  പെരുമാറ്റത്തിനു പിന്നിലെന്നുമാണ്  തവാചായ് സുരിവോങ് പറഞ്ഞത്. നിരവധിയാളുകൾ രസകരമായ ഈ ദൃശ്യം ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞു.

 

English Summary: Thailand elephant slides down muddy hill for fun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com