ADVERTISEMENT

മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  വഴിയോര കച്ചവടക്കാരുടെ പൈസ സൂക്ഷിക്കുന്ന പ്ലാസ്റ്റ് ബോക്സിനുള്ളിൽ കിടക്കുന്ന പൂച്ചക്കുട്ടിയാണ് ദൃശ്യത്തിലെ താരം. പൈസയ്ക്കു നടുവിൽ കിടക്കുന്ന പൂച്ചക്കുഞ്ഞ് ജാഗ്രതയിലാണ്. പൈസ ബോക്സിനുള്ളിലേക്ക് ഇടുന്നത് കക്ഷിക്ക് ഒരു പ്രശ്നമല്ല. എന്നാൽ ബോക്സിനുള്ളിൽ നിന്നും പൈസ എടുക്കാൻ ശ്രമിച്ചാൾ പൂച്ചക്കുഞ്ഞ് അക്രമാസക്തനാകും.

 

ബോക്സിനുള്ളിൽ നിന്നും പൈസയെടുക്കാൻ ശ്രമിച്ച കൈയിൽ കടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയെ ദൃശ്യത്തിൽ കാണാം. മികച്ച കാഷ്യറാണ് പൂച്ചക്കുട്ടി എന്ന രീതിയിൽ നിരവധി കമന്റുകളാണ് വിഡിയോയിക്ക് താഴെ കാഴ്ചക്കാർ കുറിച്ചിരിക്കുന്നത്. നിക്ഷേപം മാത്രമേ ഇവിടെയുള്ളൂ പിൻവലിക്കൽ സാധ്യമല്ലെന്നാണ് പൂച്ചക്കുട്ടിയുടെ നിലപാടെന്ന് മറ്റൊരു കൂട്ടരുടെ അഭിപ്രായം. യോദ ഫോർ എവർ എന്ന ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കാഷ്യർ പൂച്ചക്കുട്ടി ജനശ്രദ്ധ നേടി. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

English Summary: Netizens are in love with this viral video of a ‘strict’ cashier cat. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com