വേട്ടക്കാരനൊപ്പം എത്തിയ 9 വയസ്സുകാരനെ ആക്രമിച്ചത് കുഞ്ഞുമായെത്തിയ കരടി; അലാസ്ക്കയിൽ സംഭവിച്ചത്?

 Boy, 9, savagely mauled by brown bear ‘protecting her cub’ on hunting trip
Image Credit: WildMedia / Shutterstock
SHARE

വനത്തിനുള്ളിൽ വേട്ടയ്ക്കിറങ്ങിയ വ്യക്തിക്കൊപ്പം ഉണ്ടായിരുന്ന ഒൻപത് വയസ്സുകാരനെ കരടി ആക്രമിച്ചു. അലാസ്ക്കയിലെ ആങ്കറേജ് നഗരത്തിന് സമീപമുള്ള വനത്തിൽ വച്ചാണ് സംഭവം. ബ്രൗൺ ബെയർ ഇനത്തിൽപ്പെട്ട കരടിയാണ് ബാലനെ ആക്രമിച്ചത്. സംഭവ സമയത്ത് കരടിക്കൊപ്പം അതിന്റെ കുഞ്ഞും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. തനിക്കും കുഞ്ഞിനും അരികിലേക്ക് വേട്ടയാടാനെത്തുന്നു എന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് കരടി ആക്രമിച്ചതാകാമെന്നാണ് നിഗമനം.

കരടിയുടെ ആക്രമണത്തിൽ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കരടി പ്രകോപിതയായി തങ്ങൾക്കു നേരെ തിരിയുകയാണെന്ന് മനസ്സിലായതോടെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അത് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിക്കൊപ്പമുണ്ടായിരുന്ന മുതിർന്ന വ്യക്തി കൈയിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് അപ്പോൾ തന്നെ കരടിയെ വെടിവച്ചു വീഴ്ത്തുകയും ചെയ്തു. സംഭവത്തെത്തുടർന്ന് കരടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കരടിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ആക്രമണമേറ്റ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന വ്യക്തിയെയും നിലവിൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.

ആക്രമണത്തിൽ പരുക്കേറ്റവരുടെ പേര് വിവരങ്ങൾ ഇനിയും അധികൃതർ വ്യക്തമാക്കിയിട്ടില്ല. കുട്ടിയുടെ നിലവിലെ അവസ്ഥ എന്താണെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിടാനാവില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കരടിയുടെ ജഡം അന്വേഷണങ്ങളുടെ ഭാഗമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

വനത്തിന് സമീപമുള്ള മേഖലകളിൽ ഒരു കരടി പരിഭ്രാന്തി സൃഷ്ടിക്കുന്നതായി കുറച്ചു ദിവസങ്ങളായി പരാതികൾ ഉയർന്നിരുന്നു. പ്രദേശത്തെ കോഴി ഫാമുകളെയാണ് പ്രധാനമായും കരടി ലക്ഷ്യമാക്കിയിരുന്നത്. അതേ കരടി തന്നെയാണോ കൊല്ലപ്പെട്ടതെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം കലിഫോർണിയയിലും ഒരു കരടി കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.  പുലർച്ചെ  കടയ്ക്കുള്ളിൽ കയറിയ കരടി മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്താതെ ചോക്കലേറ്റുകൾ മാത്രം ഭക്ഷിക്കുന്നതായാണ് കണ്ടെത്തിയത്.

English Summary: Boy, 9, savagely mauled by brown bear ‘protecting her cub’ on hunting trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}