ADVERTISEMENT

കടലിന്റെ അടിത്തട്ടിലൂടെ കൂട്ടമായി സഞ്ചരിക്കുന്ന ഈൽ ക്യാറ്റ്ഫിഷുകളുടെ ദൃശ്യം കൗതുകമാകുന്നു. ഈൽ ക്യാറ്റ്ഫിഷ് കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ കൂട്ടമായി സഞ്ചരിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുള്ള അവയുടെ സൂത്രവിദ്യയാണിത്. കൂട്ടമായി സഞ്ചരിക്കുന്ന ഇവയുടെ വലുപ്പം കണ്ട് ഇരപിടിയൻമാർ ഇവയെ വെറുതെ വിടും. ബാലിയിൽ നിന്ന് പകർത്തിയ ദൃശ്യമാണിത്. അബിസ് ഡൈവ് സെന്ററിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യം ആദ്യം പങ്കുവച്ചത്.

 

വിഷം നിറഞ്ഞ മുള്ളുകളുള്ള ഈൽ ക്യാറ്റ്ഫിഷുകൾ അപകടകാരിയാണ്.  ഇവയുടെ കുത്തേറ്റാൽ അസഹ്യമായ വേദനയുണ്ടാകുമന്നും ഇവർ വ്യക്തമാക്കി. എന്നാൽ മത്സ്യക്കുഞ്ഞുങ്ങൾക്ക് നേരിയ തോതിൽ മാത്രമേ വിഷം കുത്തിവയ്ക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ ഇങ്ങനെ കൂട്ടമായെത്തുന്ന മത്സ്യക്കുഞ്ഞുങ്ങൾ അപകടകാരികളല്ല. ഫാസിനേറ്റിങ് എന്ന ട്വിറ്റർ പേജിലാണ് കഴിഞ്ഞ ദിവസം ഈ ദൃശ്യം പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ട് ലക്ഷക്കണക്കിനാളുകൾ ദൃശ്യം കണ്ടുകഴിഞ്ഞു.

 

Engish Summary:  Fascinating video of eel moving in a group will leave you stunned. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com