പാമ്പുമൊത്ത് സെൽഫി എടുക്കാൻ ശ്രമം; കടിയേറ്റ 26 കാരന് ദാരുണാന്ത്യം

 Man Dies of Snake Bite While Trying To Take Selfie With Serpent in Budaun
Image Credit: Mockup Cloud / Shutterstock
SHARE

എത്ര ധൈര്യമുണ്ടെങ്കിലും പാമ്പുകളുമായി ഇടപഴകുമ്പോൾ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ പരിശീലനം ലഭിക്കാത്തവരാണെങ്കിൽ പാമ്പുകളോട് അടുക്കാതിരിക്കുന്നതാണ് ബുദ്ധി. ഇക്കാര്യം ഓർമ്മിപ്പിക്കുകയാണ് ഉത്തർപ്രദേശിൽ നടന്ന ഒരു സംഭവം. ഉഗ്രവിഷമുള്ള പാമ്പിനെക്കണ്ട് അതിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച 26 കാരൻ പാമ്പുകടിയേറ്റ് മരിച്ചതായാണ് വാർത്ത. ധരംവീർ എന്ന യുവാവാണ് മരിച്ചത്.

ബുഡൗൻ  ജില്ലയിൽ നടക്കുന്ന കക്കോട മേളയിൽ പങ്കെടുക്കാൻ കുടുംബത്തിനൊപ്പം എത്തിയതായിരുന്നു ധരംവീർ. അവിടെവച്ച് മേളയിൽ പങ്കെടുക്കാനെത്തിയ ഒരു പാമ്പാട്ടിയെ കണ്ടു. ഇയാളുടെ കൈവശമുണ്ടായിരുന്ന പാമ്പിനെ കണ്ട് അതിനൊപ്പം സെൽഫി എടുക്കണമെന്ന് ആഗ്രഹം തോന്നിയ ധരംവീർ  പാമ്പിനെ വാങ്ങി കഴുത്തിൽ ചുറ്റി. എന്നാൽ അപ്രതീക്ഷിതമായി പാമ്പ് ധരംവീറിന്റെ ഇടം കൈയിൽൽ കടിക്കുകയായിരുന്നു. കടിയേറ്റ ഉടൻതന്നെ യുവാവിന് അപസ്മാരം ഉണ്ടാവുകയും ബോധരഹിതനായി വീഴുകയും ചെയ്തു.

എന്നാൽ വിഷമില്ലാത്ത പാമ്പിനെയാണ് താൻ ധരംവീറിന്റെ കൈയിൽ കൊടുത്തതെന്നുപറഞ്ഞ പാമ്പാട്ടി കടിയേറ്റ ഭാഗത്ത് വയ്ക്കാൻ  ചില പച്ചമരുന്നുകൾ നൽകി. ഇതിനുശേഷവും ധരംവീറിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുടുംബാംഗങ്ങൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കടിയേറ്റ ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് പ്രതിവിഷം നൽകിയിരുന്നുവെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നു എന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

സംഭവത്തെ തുടർന്ന് പാമ്പാട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. ധരംവീറിന്റെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാമ്പുകളെ വിനോദനത്തിനായി ഉപയോഗിക്കുന്നതിന് 1991 മുതൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും പാമ്പുകളുടെ സുരക്ഷ കണക്കിലെടുത്താണ് വിലക്കെങ്കിലും  ഇതിനെ മറികടന്നുകൊണ്ട് ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും പാമ്പാട്ടിമാരുണ്ടെന്നതാണ് വസ്തുത. 

ഏതാനും മാസങ്ങൾക്കു മുൻപ് ഉത്തർപ്രദേശ് സ്വദേശിയും പാമ്പുപിടുത്തത്തിൽ വിദഗ്ധനുമായ മറ്റൊരു വ്യക്തി സമാനമായ രീതിയിൽ പാമ്പുമൊത്ത് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അതിന്റെ കടിയേറ്റ് മരണപ്പെട്ടിരുന്നു. ഉത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2000 നും 2019 നുമിടയിൽ 12 ലക്ഷത്തിനു മുകളിൽ ആളുകളാണ് ഇന്ത്യയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ടിരിക്കുന്നത്.

Englsh Summary: Man Dies of Snake Bite While Trying To Take Selfie With Serpent in Budaun

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS