കാലോ കിട്ടിയില്ല, ഉള്ളതാകട്ടെ; ചെരുപ്പ് കടിച്ചെടുത്ത് ഇഴഞ്ഞു നീങ്ങുന്ന പാമ്പ്– വിഡിയോ

 ‘He got no legs’: Snake slithers away with slipper, IFS officer wonders why. Watch video
Grab Image from video shared on Twitter by Parveen Kaswan
SHARE

പാമ്പുകളെ മിക്കവർക്കും പേടിയാണെങ്കിലും പാമ്പുകളുടെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. വേറിട്ട ഒരു ദൃശ്യമാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നത്. വീടിനു സമീപത്തേക്ക് ഇഴഞ്ഞെത്തുന്ന പാമ്പ് ഇരപിടിക്കാൻ വരുവാണെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ കരുതിയത്. എന്നാൽ അതിവേഗം ഇഴഞ്ഞെത്തിയ പാമ്പ് തറയിൽ കിടന്ന റബർ ചെരുപ്പ് കടിച്ചെടുത്ത് ഇഴഞ്ഞു പോവുകയായിരുന്നു. ചുവന്ന കളറുള്ള റബർ ചെരുപ്പ് കടിച്ചെടുത്ത ശേഷം തല ഉയർത്തിപ്പിടിച്ചാണ് പാമ്പ് ഇഴഞ്ഞു നീങ്ങിയത്.

വടക്കേ ഇന്ത്യയിലെവിടെയോ നടന്ന സംഭവത്തിന്റെ ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ്  ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പിന്റെ വിചിത്രമായ പെരുമാറ്റ രീതിയാണ് അദ്ദേഹത്തെ അമ്പരപ്പിച്ചത്. റബർ ചെരുപ്പ് എടുത്തുകൊണ്ടുപോയിട്ട് പാമ്പിന് എന്തുചെയ്യാനാണ്. കാലു കിട്ടാത്തതിലാകാം ചെരുപ്പ് കൊണ്ടുപോയത് എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചിരിക്കുന്നത്. റബർ ചെരുപ്പിന്റെ മണത്തിൽ ആകൃഷ്ടനായ പാമ്പ് ഇരയെന്നു കരുതിയാകാം ചെരുപ്പെടുത്തതെന്നാണ് ഒരു വിഭാഗത്തിന്റെ നിഗമനം.

English Summary: ‘He got no legs’: Snake slithers away with slipper, IFS officer wonders why. Watch video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS