ഒളിച്ചിരുന്ന പാമ്പിനെ പിടികൂടി കടിച്ചു കൊന്ന് വളർത്തു നായ–വിഡിയോ

Dog Kills Snake Found in Owner's Farm Equipment, Internet in Awe
Grab Image from video shared on Instagram a.f.ranch
SHARE

നായകൾ മനുഷ്യന്റെ ഏറ്റവുമടുത്ത ചങ്ങാതിമാരാണ്. കൊടുക്കുന്ന സ്നേഹം അതിന്റെ പതിന്മടങ്ങായി തിരിച്ചു തരുന്ന വളർത്തു നായകൾ ഏത് സാഹചര്യത്തിലും ഉടമയുടെ സഹായത്തിനായി ജീവൻ പണയം വച്ച് ഓടിയെത്തും. ഇക്കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കി തരികയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ഒരു വിഡിയോ. കർഷകനായ ഉടമയുടെ കാർഷികോപകരണത്തിനുള്ളിൽ പതിയിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുന്ന ഒരു നായയാണ് ദൃശ്യത്തിലുള്ളത്.

കൃഷിയാവശ്യങ്ങൾക്കായുള്ള ഉപകരണത്തിൽ പാമ്പ് ഒളിച്ചിരിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് കർഷകൻ അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. പല ഭാഗത്ത് നിന്നും വലിയ പൈപ്പ് ഉപയോഗിച്ച് പാമ്പിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും  അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഈ സമയമത്രയും അദ്ദേഹത്തിനൊപ്പം നിന്ന് പാമ്പിനെ നോക്കുകയായിരുന്നു വളർത്തുനായ. ഒടുവിൽ ഒരു ഘട്ടത്തിൽ പാമ്പിന്റെ ശരീരഭാഗം അൽപം പുറത്തേക്ക് വന്നു.

ജാഗ്രതയോടെ നിന്ന വളർത്തുനായ ഒരു നിമിഷം പോലും പാഴാക്കാതെ കുരച്ചുകൊണ്ട് പാമ്പിനെ ചാടി പിടിക്കുകയായിരുന്നു. ഞൊടിയിടകൊണ്ട് പാമ്പിനെ കടിച്ചു വലിച്ചു താഴെയിറക്കുകയും ചെയ്തു. എന്നാൽ കടിച്ചെടുത്ത പാമ്പിനെയും കൊണ്ട് ഉടമയുടെ അരികിൽ നിന്നും അത് ഓടി മാറി പോകുന്നതും വിഡിയോയിൽ കാണാം. പാമ്പ് തന്റെ മേൽ ചുറ്റാതിരിക്കാൻ അതിനെ വളരെ വേഗം കടിച്ചു കുടയുകയായിരുന്നു നായ. നാലടിയോളം നീളമുള്ള വലിയൊരു പാമ്പിനെയാണ് നായ പിടികൂടിയത്.

പാമ്പ് ചത്തു എന്ന് ഉറപ്പാകുന്നത് വരെ നായ അതിനെ കടിച്ചു കുടഞ്ഞുകൊണ്ടിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്തുവന്ന ദൃശ്യങ്ങൾ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.  നായയുടെ ധൈര്യത്തെയും ഉടമയോടുള്ള സ്നേഹത്തെയും പ്രശംസിച്ചു കൊണ്ടാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇത്രയധികം യജമാന സ്നേഹമുള്ള നായ കാണിച്ച ധൈര്യത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം മതിയാകുവോളം ലഭിക്കട്ടെ എന്നാണ് ഒരാൾ ആശംസിച്ചത്. അത് ജാക്ക് റസൽ ഇനത്തിൽപ്പെട്ട നായയാണെന്നും സാഹസികതകൾക്ക് ഒട്ടും മടികാണിക്കാത്ത ഇവ എപ്പോഴും ഉടമകളുടെ സംരക്ഷണത്തിനെത്തുമെന്നും മറ്റൊരാൾ കുറിച്ചു.

English Summary: Dog Kills Snake Found in Owner's Farm Equipment, Internet in Awe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS