അഞ്ചുവയസ്സുകാരന്റെ കാലിൽ ചുറ്റിവരിഞ്ഞ് കുളത്തിൽ ചാടി പെരുമ്പാമ്പ്, ഒപ്പം ചാടി മുത്തച്ഛൻ

 Python Was Dragging 5-Year-Old Boy Into Pool. Then This Happened
പ്രതീകാത്മക ചിത്രം: Image Credit: Destinyweddingstudio/Shutterstock
SHARE

അഞ്ചുവയസ്സുകാരന്റെ കാലിൽ ചുറ്റിവരിഞ്ഞ ശേഷം കുട്ടിയുമായി കുളത്തിൽ ചാടി പെരുമ്പാമ്പ്. ഒപ്പം ചാടിയ മുത്തച്ഛൻ കുട്ടിയെ പാമ്പിന്റെ പിടിയിൽ നിന്ന് സാഹസികമായി രക്ഷിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ ബൈറൺ ബേയിൽ നിന്നാണ് ഈ റിപ്പോർട്ട്. പത്തടിയോളം നീളമുള്ള പാമ്പാണ് കുട്ടിയെ ആക്രമിച്ചത്. പാമ്പ് കുട്ടിയുടെ കാലിൽ കടിക്കുകയും ചുറ്റി വരിയുകയുമായിരുന്നു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് പാമ്പ് കുളത്തിലേക്ക് ചാടി. ഇതു കണ്ട 76 വയസ്സുള്ള മുത്തച്ഛനാണ് ഒപ്പം ചാടി കുട്ടിയുടെ ജീവൻ രക്ഷിച്ചത്. 

ബ്യൂ ബ്ലേക്ക് എന്നാണ് രക്ഷപെട്ട കുട്ടിയുടെ പേര്. അച്ഛനും മുത്തച്ഛനുമൊപ്പം കുളത്തിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. കുട്ടിക്കൊപ്പം ചാടിയ മുത്തച്ഛൻ കുട്ടിയെ പുറത്തെടുത്ത് പാമ്പിന്റെ പിടിയിൽ നിന്ന് വേർപെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനും ഓടിയെത്തി പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ചു. കുട്ടിയെ രക്ഷിച്ച ശേഷം പിടികൂടിയ പെരുമ്പാമ്പിനെ അധികൃതർക്ക് കൈമാറി. ഇതിന് പിന്നീട് കാട്ടിൽ തുറന്നുവിടും. വിഷമില്ലാത്തതുകൊണ്ട് കുട്ടിയുടെ ജീവന് അപകടമൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞമാസം ഇന്തോനീഷ്യയിൽ 52 കാരിയെ പാമ്പു വിഴുങ്ങിയിരുന്നു. റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ ജഹ്റയാണ് പാമ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

English Summary: Python Was Dragging 5-Year-Old Boy Into Pool. Then This Happened

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS