ജീവനറ്റ കുട്ടിക്കുരങ്ങന് മണിക്കൂറുകളോളം കാവലിരുന്ന് അമ്മയും അച്ഛനും; നൊമ്പരക്കാഴ്ച

 Baby Monkey Died Due To vehicle Hit
Grab Image from video
SHARE

കാസർകോട് വലിയപറമ്പ ഇടക്കാട് നാഗവനത്തിന് സമീപം കുരങ്ങുകൾ വാഹനമിടിച്ച് ചാകുന്നത് പതിവാകുന്നു. അശ്രദ്ധയോടുള്ള ഡ്രൈവിങ്ങാണ് അപകടങ്ങൾക്ക് പ്രധാന കാരണം. സ്ഥലത്ത് പഞ്ചായത്ത് അധികൃതർ സുരക്ഷാ ബോർഡ് സ്ഥാപിച്ചിട്ടും അപകടങ്ങളിൽപ്പെടുന്ന കുരങ്ങുകളുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞദിവസം റോഡിൽ ഇറങ്ങിയ കുട്ടികുരങ്ങനെ പെട്ടെന്നാണ് വാഹനമിടിച്ചതും കുരങ്ങൻ ചത്തതും. റോഡരികിൽ ചോര വാർന്നു കിടന്ന കുരങ്ങന് സമീപം അമ്മ കുരങ്ങും അച്ഛൻ കുരങ്ങും മണിക്കൂറോളം കാവലിരുന്ന കാഴ്ച ദയനീയമായിരുന്നു.

ഈ കാഴ്ച പതിവായതോടെ വലിയപറമ്പ പഞ്ചായത്ത് ഭരണസമിതി പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കാവിനു സമീപം കരുതലില്ലാതെ വാഹനമോടിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വലിയപറമ്പ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഇടയിലക്കാട് കാവിലെ വാനരക്കൂട്ടം. എന്നാൽ ഇടയ്ക്കിടെയുണ്ടാക്കുന്ന അപകടങ്ങൾ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്.

English Summary: Baby Monkey Died Due To vehicle Hit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS