ADVERTISEMENT

കൃത്യം പത്തരയ്ക്ക് വെയില്‍ കായാനിറങ്ങുന്ന ഒരു മലമ്പാമ്പുണ്ട് കൊച്ചി നഗരത്തില്‍. കാക്കനാടിന് സമീപം വാഴക്കാലയില്‍ തോടിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലാണ് പാമ്പിന്റെ വാസം. വെയില്‍ കുറവുള്ളതുകൊണ്ട് അല്‍പം ആലസ്യമുണ്ട്. എങ്കിലും സമയം തെറ്റിച്ചില്ല. പത്തരയ്ക്കുതന്നെ കല്‍ക്കെട്ടില്‍ ഹാജര്‍ രാത്രി തിന്നത് ദഹിപ്പിക്കാനുള്ള പരാക്രമം. നാക്കുനീട്ടി പരിസരം നിരീക്ഷിക്കുന്നുമുണ്ട്. 23ാം തീയതി മുതലാണ് പാമ്പിനെ ഇവിടെ കണ്ടു തുടങ്ങിയതെന്ന് സമീപത്തെ ഫ്ലാറ്റുടമായ സി. വി ഹരിചന്ദ്രൻ പറഞ്ഞു. അന്നു മുതൽ പാമ്പിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 

എല്ലാ ദിവസവും രാവിലെ പത്തരയ്ക്ക് പാമ്പ് വെയിൽ കായാനിറങ്ങും. 11 വരെ ഇതു തുടരുമെന്നും പ്രദേശവാസികൾ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ സമീപത്തെ എലിശല്യത്തിനും  കുറവ് വന്നിട്ടുണ്ട്. അടുത്തടുത്ത് വീടുകളും കുട്ടികളുടെ കളി സ്ഥലവുമുണ്ട്. നിലവില്‍ പ്രശ്നക്കാരനല്ലെങ്കിലും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. നാട്ടുകാര്‍ കുടുക്കിട്ട് പിടിച്ചാല്‍ വന്നുകൊണ്ടുപോകാമെന്നായിരുന്നു മറുപടി. ഏഷ്യയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും കാണപ്പെടുന്ന വലിയയിനം പാമ്പുകളാണ് പൈതനിഡെ വിഭാഗത്തിൽ പെടുന്ന മലമ്പാമ്പുകൾ. ഇവയ്ക്കു വിഷമില്ല. കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഇവ ഇന്ത്യൻ റോക്ക് പൈതൺ വിഭാഗത്തിൽ ഉൾപ്പെടുന്നു. 12 അടിയോളം നീളം വയ്ക്കുന്ന ഇവയുടെ ആഹാരം ചെറിയ സസ്തനികളും പക്ഷികളുമൊക്കെയാണ്.

English Summary:  Huge Python spotted in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com