വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കും ഓട് ഇളക്കി താഴെയിടും; വീട് കൈയടക്കി കുരങ്ങന്മാർ; നാട് വിടാനൊരുങ്ങി മനുഷ്യർ

Kannur Ramanthali residents seek solution to 'monkey menace'
Grab Image from video
SHARE

കണ്ണൂർ രാമന്തളിയിൽ വാനരപട ഒരു നാടിന്‍റെ തന്നെ സ്വൈര്യ ജീവിതം തകർക്കുകയാണ്. കൃഷിയിടത്തിൽ നിന്നും തുടങ്ങിയ അതിക്രമം ഇപ്പോൾ  വീടിനുള്ളിലായി. നാട്ടുകാർ പ്രശ്ന പരിഹാരത്തിന് പല വഴികൾ തേടിയെങ്കിലും ഫലമില്ല. ശല്യം പല വഴി, പല വിധമാണ്, സ്വസ്ഥത നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യർ നാടുവിടാൻ പോലും ചിന്തിക്കുന്നു.

കൃഷി നാശത്തിൽ നിന്നു തുടങ്ങിയ ശല്യം വഴി നടക്കാൻ പോലും കഴിയാത്തത്ര തരത്തിലായി. മുൻപ് പടക്കം പൊട്ടിച്ചാൽ കുറച്ചു നാളത്തേക്ക്  ശല്യം ഉണ്ടാവില്ലായിരുന്നു , ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. പുരപ്പുറത്തെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുക, വീടുകളുടെ ഓട് ഇളക്കി താഴെയിടുക , ഇലക്ട്രോണിക്ക് ഉപകരണങ്ങൾ തകർക്കുക തുടങ്ങി മനുഷ്യ ജീവിതം ദുസഹമാക്കുന്നതാണ് ചെയ്തികൾ.

English Summary: Kannur Ramanthali residents seek solution to 'monkey menace'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS