കോതമംഗലം തങ്കളത്ത് നാടിനെ വിറപ്പിച്ച മൂര്‍ഖന്‍ ഒടുവില്‍ പിടിയിലായി. വനംവകുപ്പിന്‍റെ വിദഗ്ധനെത്തിയാണ് പാമ്പിനെ പിടികൂടിയത്. എച്ചിത്തൊണ്ട് റോഡില്‍ മോണിയുടെ വീടിനോട് ചേർന്നാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. വീടിന്‍റെ പിന്നിൽ അടുക്കളയോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തിയിലായിരുന്നു മൂര്‍ഖനെ കണ്ടത്. പിന്നീടത് മതിലിന്‍റെ പൊത്തുകളിലൊന്നില്‍ ഒളിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ വനംവകുപ്പിന്‍റെ സഹായം തേടി.
പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയെത്തി നടത്തിയ പരിശോധനയില്‍ പാമ്പ് മതിലിനുള്ളിലുണ്ടെന്ന് ഉറപ്പിച്ചു. പാമ്പിനെ പിടിക്കാന്‍ ഒടുവിൽ മതില്‍ തന്നെ പൊളിച്ചു നീക്കേണ്ടി വന്നു. നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂര്‍ഖന്‍ പിടിയിലായത്.
English Summary: Huge Cobra caught at Kothamangalam