കാട്ടിലൂടെ 3 സിംഹങ്ങൾക്കൊപ്പം ലാഘവത്തോടെ നടക്കുന്ന യുവതി– വിഡിയോ

  Video Of Woman Taking Three Lions For A Walk Stuns Internet
Grab Image from video shared on Instagrab by girlfromparadise
SHARE

കാട്ടിലൂടെ സിംഹങ്ങൾക്കൊപ്പം ലാഘവത്തോടെ നടക്കുന്ന യുവതിയുടെ ദൃശ്യം കൗതുകമാകുന്നു. മൂന്ന് ആൺ സിംഹങ്ങളുടെ പിന്നിലായി യാതൊരു പേടിയും കൂടാതെ നടന്നുവരുന്ന യുവതിയെ കണ്ട് മൂക്കത്ത് വിരൽവച്ചിരിക്കുകയാണ് കാഴ്ചക്കാർ. സിംഹങ്ങളെ വളർത്തു നായ്ക്കളെപ്പോലെ പരിപാലിക്കുന്നതുകണ്ട് ഞെട്ടിയിരിക്കുകയാണ് കാഴ്ചക്കാർ. ഒറ്റ നോട്ടത്തിൽ തന്നെ പ്രകോപനമൊന്നും കൂടാതെ അനുസരണയോടെ നടക്കുന്ന സിംഹങ്ങളെ കണ്ടാൽ യുവതിയുടെ സമീപ്യത്തിൽ സിംഹങ്ങളും  അസന്തുഷ്ടരല്ലെന്ന് മനസ്സിലാക്കാനാകും.

സൗത്താഫ്രിക്കയിലെ ജൊഹാനസ്ബർഗിലുള്ള ലയൺ സഫാരി പാർക്കിൽ നിന്നുള്ള കാഴ്ചയാണിത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്കാണ് കാട്ടിലെ രാജാക്കൻമാർക്കൊപ്പം നടക്കാനും അവയുമൊത്ത് അടുത്തിടപഴകാനുമുള്ള അവസരം ലഭിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കാഴ്ചകൾ ഇവിടെ കാണാനാകും. വിനോദസഞ്ചാരികൾക്കൊപ്പം കൂളായി നടക്കുന്ന സിംഹങ്ങളുടെ കാഴ്ച ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്.ഗൈഡുകൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ സിംഹങ്ങൾക്കൊപ്പമുള്ള യാത്ര. ഗേൾ ഫ്രം പാരഡൈസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. സിംഹങ്ങൾക്കൊപ്പം നടക്കാനുള്ള യുവതിയുടെ ധൈര്യത്തെ  അഭിനന്ദിക്കുന്നവരും ഏറെയാണ്.

English Summary: Video Of Woman Taking Three Lions For A Walk Stuns Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS