വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി സെൽഫിയെടുത്ത യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള കണ്ടുകുർ നഗരത്തിലാണ് സംഭവം നടന്നത്.മണികണ്ഠ റെഡ്ഡി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ ജ്യൂസ് കട നടത്തുകയായിരുന്നു മണികണ്ഠ റെഡ്ഡി. ചൊവ്വാഴ്ച രാത്രി ആർറ്റിസിക്കു സമീപമെത്തിയ പാമ്പാട്ടിയുടെ കൂടെയിലുണ്ടായിരുന്ന പാമ്പിനെ എടുത്ത് ഇയാൾ കഴുത്തിൽ ചുറ്റി സെൽഫിയെടുത്തു. സെൽഫിയെടുത്ത ശേഷം കഴുത്തിൽ നിന്ന് പാമ്പിനെ തിരിച്ചെടുക്കുന്നതിനിടയിലാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്.
പാമ്പുകടിയേറ്റ യുവാവിനെ ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ഓങ്കോളിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. യുവാവിന്റെ അതിരുകടന്ന സെൽഫി ഭ്രമമാണ് അയാളുടെ ജീവനെടുത്തത്.
English Summary: Selfie with snake proves fatal for Nellore youth