12 വർഷത്തിനിടെ കടുവകളുടെ എണ്ണം ഇരട്ടിയായി; ആകെയുള്ള കടുവകളുടെ 70 ശതമാനവും ഇന്ത്യയില്‍

 Govt to Supreme Court: Last tiger count in 2018 was 2,967
Image Credit: guenterguni/ Istock
SHARE

രാജ്യത്ത് കടുവകളുടെ എണ്ണം 12 വർഷത്തിനിടെ ഇരട്ടിയായെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 2018 ലെ കണക്ക് അനുസരിച്ച് 2967 കടുവകൾ രാജ്യത്തുണ്ടെന്നും പ്രതിവർഷം ആറ് ശതമാനമെന്ന നിരക്കിൽ കടുവകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് കടുവകളുടെ എണ്ണം കുറയുകയാണെന്നും അവയെ സംരക്ഷിക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നും ചൂണ്ടിക്കാട്ടി അനുപം ത്രിപാഠി സമർപ്പിച്ച ഹർജിയിലാണ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ സത്യവാങ്മൂലം. 

ലോകത്ത് ആകെയുള്ള കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സെന്റ്. പീറ്റേഴ്സ്ബർഗ് ഉടമ്പടി അനുസരിച്ച് 2022 ആകുമ്പോഴേക്ക് രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കണമെന്നാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2018 ലേ ഈ നേട്ടം കൈവരിക്കാനായി. ഉത്തർപ്രദേശിൽ പുതിയ കടുവ സങ്കേതം (റാണിപൂർ ടൈഗർ റിസർവ്) ആരംഭിച്ചുവെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ബോധിപ്പിച്ചു. 

English Summary: Govt to Supreme Court: Last tiger count in 2018 was 2,967

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS