ഗ്രാമത്തിൽ നിന്ന് പിടികൂടിയ പാമ്പിനെ കഴുത്തിലിട്ട് കളിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ നവാദയിലാണ് സംഭവം. ഗോവിന്ദ്പുർ നിവാസിയായ ദിലീപാണ് പാമ്പിനെ പിടികൂടിയ ശേഷം കഴുത്തിലിട്ട് പ്രദർശിപ്പിച്ചത്. പാമ്പിനെ കഴുത്തിലൂടെ ഇടുകയും ചില സമയത്ത് അതിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി തുള്ളിച്ചാടുന്ന ഇയാളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടയിൽ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ദിലീപിനെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അലക്ഷ്യമായി പാമ്പുകളെ കൈകാര്യം ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ടെങ്കിലും പലരും ഇതവഗണിക്കുകയാണ് പതിവ്. അതാണ് ഇത്തരം മരണങ്ങൾ ആവർത്തിക്കാൻ കാരണം.
English Summary: Cobra snake bite a young man in Bihar's Nawada