വ്യത്യസ്തമായൊരു ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് യുഎസിലെ വന്യജീവി സംരക്ഷണ ഏജന്‍സി ന്യൂ മെക്സികോ ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഗെയിം ആന്‍ഡ് ഫിഷ്. പ്രൊഫഷണല്‍ ബിയര്‍ ഹഗ്ഗേഴ്സിനെയാണ് ഏജന്‍സി തേടുന്നത്.
കരടിയെ ആലിംഗനം ചെയ്യുന്നവരായി പ്രവര്‍ത്തിക്കുന്നവരെയാണ് ആവശ്യം. കഠിനമായ സാഹചര്യങ്ങളില്‍ കാല്‍നട യാത്ര നടത്താനുള്ള കഴിവും കരടിയുടെ ഗുഹയിലേക്ക് ഇഴയാനുള്ള ധൈര്യവുമുണ്ടായിരിക്കണമെന്ന് പോസ്റ്റില്‍ പറയുന്നു. ടീമിനൊപ്പം സഹകരിച്ച് ന്യൂ മെക്സിക്കോയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകാനും ഒപ്പം സാഹസികതയും ആവശ്യമാണ് ഈ ജോലിക്ക്. ജീവനക്കാര്‍ കരടിയെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
English Summary: US Conservation Agency Is Seeking 'Professional Bear Huggers' For New Job Opening